എട്ട് പ്രമേഹ മരുന്നുകളും അവയുടെ പാര്‍ശ്വഫലങ്ങളും

വെബ് ഡെസ്ക്

ശരീരത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നതിനാണ് സാധാരണയായി പ്രമേഹത്തിന്റെ മരുന്നുകള്‍ ഉപയോഗിക്കുന്നത്

വളരെ സാധാരണയായി ഉപയോഗിക്കുന്ന എട്ട് പ്രമേഹ മരുന്നുകളും അവയുടെ പാര്‍ശ്വഫലങ്ങളും മനസിലാക്കാം

മെറ്റ്‌ഫോമിന്‍

ടൈപ്പ് 2 പ്രമേഹത്തിനു സാധാരണയായി ഉപയോഗിക്കുന്ന മരുന്നാണ് മെറ്റ്‌ഫോമിന്‍. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍, മനംപുരട്ടല്‍, വയറുവേദന എന്നിവ ഇതിന്റെ പാര്‍ശ്വഫലങ്ങളാണ്

സള്‍ഫോണിലൂറിയാസ്

സള്‍ഫോണിലൂറിയാസ് ഗ്രൂപ്പില്‍പെട്ട മരുന്നുകള്‍ ഇന്‍സുലിന്‍ ഉല്‍പ്പാദനത്തിന് സഹായിക്കുന്നു. തലകറക്കം, അമിതവിയര്‍പ്പ്, ആശയക്കുഴപ്പം എന്നിവ ഇതിന്റെ പാര്‍ശ്വഫലങ്ങളാണ്

തയാസോളിഡിന്‍ഡയോണ്‍സ്

ഇന്‍സുലിന്‍ ഉല്‍പ്പാദനത്തിനായി ഉപയോഗിക്കുന്ന മരുന്നുകളാണ് തയാസോളിഡിന്‍ഡയോണ്‍സ് വിഭാഗത്തില്‍ പെട്ടവ. ശരീരഭാരത്തിലെ വര്‍ധനവ്, ഹൃദയരോഗ സാധ്യത എന്നിവ ഇതിന്റെ പാര്‍ശ്വ ഫലങ്ങളാണ്

ഡിപിപി 4 - ഇന്‍ഹിബിറ്റേഴ്സ്

ഡിപിപി 4 - ഇന്‍ഹിബിറ്റേഴ്സ് വിഭാഗത്തില്‍പെട്ട മരുന്നുകള്‍ ഇന്‍സുലിന്‍ ഉല്‍പ്പാദനത്തെ ത്വരിതപ്പെടുത്തുമെങ്കിലും ശ്വാസകോശ അണുബാധ, തലകറക്കം, തൊണ്ടവേദന എന്നിവയുണ്ടാക്കാനുള്ള സാധ്യതയുണ്ട്

ജിഎല്‍പി-1 റിസെപ്റ്റര്‍ അഗോണിസ്റ്റുകള്‍

വിശപ്പിനേയും രക്തത്തിലെ പഞ്ചസാരയെയും നിയന്ത്രിക്കുന്ന മരുന്നുകളാണ് ജിഎല്‍പി-1 റിസെപ്റ്റര്‍ അഗോണിസ്റ്റുകള്‍. മനംപുരട്ടല്‍, വയറിളക്കം, ഛര്‍ദി എന്നിവയാണ് പ്രധാന പാര്‍ശ്വഫലങ്ങള്‍

മെഗ്ലിറ്റിനൈഡുകള്‍

സള്‍ഫോണിലൂറിയാസ് വിഭാഗത്തില്‍ പെട്ട മരുന്നുകളേക്കാള്‍ വേഗത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ് മെഗ്ലിറ്റിനൈഡുകള്‍. എന്നാല്‍ ഇവ പ്രമേഹത്തിന്റെ തോതിനെ ക്രമാതീതമായി കുറയ്ക്കാനുള്ള സാധ്യതയുണ്ട്

ആല്‍ഫ-ഗ്ലുക്കോസിഡെസ് ഇന്‍ഹിബിറ്റേഴ്സ്

കാര്‍ബോഹൈഡ്രേറ്റുകളുടെ ദഹനം മന്ദഗതിയിലാക്കി രക്തത്തില്‍ പഞ്ചസാരയുടെ അളവിനെ സന്തുലിതമാക്കുന്ന ആല്‍ഫ-ഗ്ലുക്കോസിഡെസ് ഇന്‍ഹിബിറ്റേഴ്സ് വിഭാഗത്തിലെ മരുന്നുകള്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ടാക്കുന്നു

മരുന്നുകള്‍ കഴിക്കുമ്പോള്‍ പാര്‍ശ്വഫലങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം ഡോക്ടറെ അറിയിക്കാന്‍ ശ്രദ്ധിക്കുക