കോവിഡിന്റെ പുതിയ വകഭേദം ജെഎന്‍1; മുൻകരുതലെടുക്കാം ഈ മാർഗങ്ങളിലൂടെ

വെബ് ഡെസ്ക്

കഴിഞ്ഞ ദിവസം രാജ്യത്ത് സ്ഥിരീകരിച്ചത് 752 കോവിഡ് കേസുകളാണ്. നാലു മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ആഗോളതലത്തില്‍ 52 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.

കേരളത്തിൽ കോവിഡ് കേസുകള്‍ ചെറിയ തോതില്‍ വര്‍ധിക്കുന്നുണ്ടെങ്കിലും ആശങ്ക വേണ്ട, ജാഗ്രത മതിയെന്നാണ് ആരോഗ്യ പ്രവർത്തകർ നിർദ്ദേശിക്കുന്നത്.

ജെഎന്‍1 വൈറസിൽ നിന്നും രക്ഷനേടാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.

മാസ്ക് ധരിക്കുക

മാസ്ക് ധരിച്ച് മാത്രം പുറത്തിറകുക. പൊതുവിടങ്ങളിലും ആളുകൾക്കിടയിലേക്കും പോകുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കണം. പ്രതേകിച്ച് കുട്ടികൾക്ക് രോഗം പിടി പെടാനുള്ള സാധ്യത കൂടുതലായതിനാൽ അവരെ മാസ്ക് ധരിപ്പിച്ച് മാത്രം പുറത്ത് വിടുക.

കൈ കഴുകുക

സോപ്പ്, ഹാൻഡ് വാഷ് ഉപയോഗിച്ച് കൈകൾ നന്നായി വൃത്തിയാക്കുക. ആഹാരം കഴിക്കുന്നതിന് മുൻപും മുഖത്ത് തൊടുമ്പോഴുമെല്ലാം കൈ ശുചിയായി വെക്കണം, ഇതിലൂടെ രോഗാണുക്കൾ ശരീരത്തിനുള്ളിലേക്ക് കടക്കുന്നതിൽ നിന്നും തടയാനാകും.

വീടിനകം വൃത്തിയയായി സൂക്ഷിക്കുക

ആളുകൾ എപ്പോഴും സ്പർശിക്കുന്ന പ്രതലങ്ങൾ വൃത്തിയായി അണുവിമുക്തമാക്കി സൂക്ഷിക്കുക. വീടിനകവും പരിസരവും കഴിവതും വൃത്തിയായി സൂക്ഷിക്കണം. അസുഖങ്ങൾ പരത്തുന്ന അണുക്കൾ ദീർഘനേരം പ്രതലങ്ങളിൽ തങ്ങി നിൽക്കുന്നത് ഇതിലൂടെ തടയാനാകും .

തുമ്മുമ്പോൾ വായും മൂക്കും കൈ മുട്ട് കൊണ്ടോ തുണി കൊണ്ടോ മൂടുക.

വീടിനുള്ളിൽ വായുസഞ്ചാരം സുഗമമായി നടക്കാൻ ജനലുകളും വാതിലുകളും കഴിവതും തുറന്നിടുക.

ചൂടാക്കിയ വെള്ളം കുടിക്കുക

വെള്ളം ചൂടാക്കി തിളപ്പിച്ച് കുടിക്കുന്നത് വെള്ളത്തിലൂടെയുള്ള പകർച്ചവ്യാധികളെ തടയാൻ സഹായിക്കും.