ഡെങ്കിപ്പനി: ശ്രദ്ധിക്കേണ്ടതെന്തെല്ലാം

വെബ് ഡെസ്ക്

ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുന്ന സമയമാണ് മഴക്കാലം

രോഗവുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ടതെന്തൊക്കെയെന്ന് നോക്കാം

രോഗലക്ഷണങ്ങള്‍

കടുത്ത പനി, തലവേദന, സന്ധിവേദന, ഛര്‍ദി തുടങ്ങിയവ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാണ്. രോഗം മൂര്‍ഛിക്കുന്നതോടെ രക്തസ്രാവം, ശ്വാസതടസ്സം എന്നിവ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്

കൊതുകിനെ തടയാം

തൊടിയില്‍ ഉപേക്ഷിക്കുന്ന പാത്രങ്ങളിലും ചിരട്ടകളിലും വെള്ളം കെട്ടി നില്‍ക്കുന്നത് കാരണം കൊതുക് മുട്ടയിട്ട് പെരുകാനുള്ള സാധ്യതയുണ്ട്. അത്തരത്തിലുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക

റിപ്പലന്റുകള്‍ ഉപയോഗിക്കാം

രാവിലെയും വൈകുന്നേരവും പുറത്തേക്ക് പോകുമ്പോള്‍ കൊതുകുകടിയില്‍ നിന്ന് രക്ഷ നേടുന്നതിനായി റിപ്പലന്റുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്

സുരക്ഷ നല്‍കുന്ന വസ്ത്രം

നീളന്‍ കയ്യുള്ള വസ്ത്രങ്ങള്‍, പാന്റ്‌സ്, സോക്‌സ് എന്നിവ ധരിക്കുന്നത് കൊതുകുകടിയില്‍ നിന്ന് സംരക്ഷണം നേടാന്‍ സഹായിക്കും

അടച്ച് സൂക്ഷിക്കാം

ജനാലകളും കതകുകളും അടച്ചിടുന്നതും വിന്‍ഡോ സ്‌ക്രീനുകള്‍ ഘടിപ്പിക്കുന്നതും കൊതുകുകള്‍ വീടിനുള്ളില്‍ കടക്കുന്നത് തടയും

കൊതുകുവലകള്‍ ഉപയോഗിക്കാം

കട്ടിലിനു ചുറ്റും കൊതുകുവലകള്‍ ഘടിപ്പിക്കുന്നത് ഉറക്കത്തിലെ കൊതുകുകടി തടയുന്നതിന് സഹായിക്കുന്നു.

വൃത്തിയുള്ള പരിസരം

വൃത്തിഹീനമായ ചുറ്റുപാടുകളിലാണ് കൂടുതലും കൊതുക് പെരുകുന്നത്. ഇതിനെ തടയാന്‍ കൃത്യമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കേണ്ടത് ആവശ്യമാണ്.

കൂട്ടായ പ്രവര്‍ത്തനം

കൂട്ടായ കൊതുകുനശീകരണ പ്രവര്‍ത്തനങ്ങള്‍ വലിയതോതില്‍ രോഗം തടയുന്നതിന് സഹായകമാകും

അപകടം മനസിലാക്കാം

ഡെങ്കിപ്പനി കൂടുതലായുള്ള പ്രദേശങ്ങളിലേക്കുള്ള യാത്രകള്‍ രോഗം പടരാനുള്ള സാധ്യതകള്‍ മനസ്സിലാക്കി കഴിവതും ഒഴിവാക്കുക

നിര്‍ദ്ദേശങ്ങള്‍ തേടാം

ഡെങ്കിപ്പനിയെ തടയാനുള്ള മാര്‍ഗങ്ങളെപ്പറ്റി ആരോഗ്യവിദഗ്ധരോട് അഭിപ്രായങ്ങള്‍ തേടുന്നത് രോഗത്തെ പ്രധിരോധിക്കുന്നതിനു ഗുണം ചെയ്യും