പിസിഒഎസ് അലട്ടുന്നുണ്ടോ ഡയറ്റ് ഇങ്ങനെ ക്രമീകരിച്ചോളൂ

വെബ് ഡെസ്ക്

അണ്ഡാശയങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന ആന്‍ഡ്രോജന്‌റെ അസാധാരണമായ അളവ് കാരണം അണ്ഡാശയത്തില്‍ സിസ്റ്റ് രൂപപ്പെടുന്ന അവസ്ഥയാണ് പിസിഒഎസ്(പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം)

ക്രമരഹിതമായ ആര്‍ത്തവം, മുഖക്കുരു, അമിതമായി വണ്ണം വയ്ക്കുക, മൂഡ് മാറ്റങ്ങള്‍ എന്നിവ പിസിഒഎസിന്‌റെ ലക്ഷണങ്ങളാണ്

കൃത്യമായ ചികിത്സയിലൂടെയും ഭക്ഷണക്രമീകരണത്തിലൂടെയും പിസിഒഎസ് നിയന്ത്രിക്കാവുന്നതാണ്

പിസിഒഎസ് രോഗികളുടെ ഭക്ഷണക്രമീകരണം എങ്ങനെയെന്ന് അറിയാം

നാരുകളടങ്ങിയ ഭക്ഷണം രക്തത്തിലെ പഞ്ചസാരയും ഇന്‍സുലിന്‍ പ്രതിരോധവും നിയന്ത്രിക്കാന്‍ സഹായിക്കും. ഇത് പിസിഒഎസ് രോഗികള്‍ക്കും പ്രയോജനകരമാണ്. ധാരാളം പഴങ്ങളും പച്ചക്കറികളും മുഴുധാന്യങ്ങളും കഴിക്കാം

ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ അവോക്കാഡോ, നട്‌സ്, സീഡ്‌സ്, ഫാറ്റി ഫിഷ് എന്നിവ ഹോര്‍മോണ്‍ നിയന്ത്രണത്തിന് സഹായിക്കും. ശരീരത്തിലെ നീര്‍ക്കെട്ട് തടയാനും ഇവ ഉത്തമം

പച്ച ഇലക്കറികള്‍, നട്‌സ്, സീഡ്‌സ്, മുഴുധാന്യങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍ എന്നിവ പിസിഒഎസ് രോഗികളിലെ മഗ്നീഷ്യം കുറവ് പരിഹരിക്കാന്‍ സഹായിക്കും

ഹോര്‍മോണ്‍ നിയന്ത്രണത്തിന് സഹായിക്കുന്ന ഒന്നാണ് വിറ്റാമിന്‍ ഡി. ആവശ്യത്തിന് സൂര്യപ്രകാശം ഏല്‍ക്കുന്നതും ഫാറ്റി ഫിഷ്, മുട്ടയുടെ മഞ്ഞ എന്നിവ കഴിക്കുന്നതും ഡി വിറ്റാമിനു സഹായിക്കും

ഓരോ ഭക്ഷണത്തിലും കുറഞ്ഞത് 300 ഗ്രാം പ്രോട്ടീന്‍ ഉറപ്പാക്കണം