മലിനമായ അന്തരീക്ഷം രോഗങ്ങള്‍ ക്ഷണിച്ചുവരുത്തും

വെബ് ഡെസ്ക്

ദിനംപ്രതി പല കാരണങ്ങളാല്‍ അന്തീക്ഷം മലിനമായിക്കൊണ്ടിരിക്കുകയാണ്. മോട്ടോര്‍ വാഹനങ്ങള്‍, വ്യാവസായിക സൗകര്യങ്ങള്‍, കാട്ടൂതീ എന്നിവ അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നു

കാര്‍ബണ്‍ മോണോക്‌സൈഡ്, ഓസോണ്‍, നൈട്രജന്‍ ഡയോക്‌സൈഡ്, സള്‍ഫര്‍ ഡയോക്‌സൈഡ് എന്നിങ്ങനെ മാരകമായ കണികകള്‍ അന്തരീക്ഷത്തിലെ പ്രധാന മാലിന്യങ്ങളായി കണക്കാക്കുന്നു

വര്‍ധിച്ചുവരുന്ന വായു മലിനീകരണം നിരവധി രോഗങ്ങള്‍ക്ക് കാരണമാകും. ഇത്തരത്തില്‍ വായു മലിനീകരണം കാരണം ബാധിക്കുന്ന രോഗങ്ങളേതെല്ലാം എന്ന് മനസിലാക്കാം

ശ്വാസകോശ രോഗങ്ങള്‍

ശ്വാസകോശ സംബന്ധമായ രോഗങ്ങളില്‍ ആസ്ത്മ, ബ്രോങ്കൈറ്റിസ്, ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് (സിഒപിഡി) എന്നിവ ഉള്‍പ്പെടുന്നു. അന്തരീക്ഷത്തിലെ സൂക്ഷ്മ കണികകളും വിഷ രാസവസ്തുക്കളും ശ്വാസോച്ഛാസം ബുദ്ധിമുട്ടിലാക്കുകയും കാലക്രമേണ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം കുറയുകയും ചെയ്യും

ഹൃദയ സംബന്ധമായ അസുഖങ്ങള്‍

രക്ത സമ്മര്‍ദം, ഹൃദയാഘാതം, പക്ഷാഘാതം ഉള്‍പ്പെടെയുള്ള ഹൃദയ പ്രശ്‌നങ്ങളുമായി വായു മലിനീകരണം കൂടുതലായി ബന്ധപ്പെട്ടിരിക്കുന്നു

കാന്‍സര്‍

വായു മലിനീകരണം കാന്‍സറിന്റെ ഒരു കാരണമായി പറയുന്നു. ദീര്‍ഘകാലം മലിനമായ വായു ശ്വസിക്കുന്നത് കാന്‍സറിന് കാരണമാകുന്നു

നാഡീ സംബന്ധമായ രോഗങ്ങള്‍

സൂക്ഷ്മകണികകളും വിഷവസ്തുക്കളും കേന്ദ്ര നാഡീവ്യവസ്ഥയെ ബാധിച്ചേക്കാം. ഇത് അല്‍ഷിമേഴ്‌സ് പോലുള്ള അവസ്ഥകള്‍ക്ക് കാരണമാകുന്നു

ചര്‍മ രോഗങ്ങള്‍

വായുവിലൂടെയുള്ള മലിനീകരണം എക്‌സിമ പോലുള്ള ചര്‍മ രോഗങ്ങള്‍ വര്‍ധിപ്പിക്കുന്നു