മാനസിക സമ്മര്‍ദം നേരിടുന്നുണ്ടോ? ഈ ഭക്ഷണങ്ങൾ ഒഴിവാക്കാം

വെബ് ഡെസ്ക്

മാനസിക സമ്മര്‍ദവും ഭക്ഷണവും. സാധാരണ സാഹചര്യങ്ങളില്‍ കഴിക്കുന്ന കലോറി കൂടിയ ഭക്ഷണം, മാനസിക സമ്മര്‍ദമുള്ള സമയങ്ങളില്‍ കഴിക്കുന്നത് ശരീരഭാരം കൂടുതൽ വർധിക്കാൻ കാരണമാകുമെന്നാണ് പഠനങ്ങള്‍.

മധുരവും എല്ലാം കൂടുതലുള്ള ഉയർന്ന കാലറി ഭക്ഷണങ്ങള്‍ ഇത്തരം സാഹചര്യങ്ങളില്‍ കഴിക്കാനെ പാടില്ല. മധുരവും കൊഴുപ്പും എല്ലാം കൂടിയ ഭക്ഷണം കഴിക്കുന്നത് സാധാരണയിലും കൂടുതൽ ശരീരഭാരം കൂടാൻ കാരണമാകും. മാനസിക സമ്മര്‍ദം ഉളളപ്പോൾ കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം

കഫീൻ, നിയന്ത്രിത രീതിയിൽ കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. പക്ഷേ രണ്ട് കപ്പുകളിൽ കൂടുതൽ കഫീൻ അടങ്ങിയ പാനീയങ്ങൾ കുടിക്കുന്നത് ഉത്കണ്ഠ വർധിപ്പിക്കുകയും സമ്മർദ്ദ നില വർദ്ധിപ്പിക്കുകയും ചെയ്യും.

സംസ്കരിച്ച ഭക്ഷണങ്ങൾ കഴിക്കരുത്. ഇതിൽ ധാരാളം നൈട്രേറ്റുകളും, സൾഫൈറ്റുകളും അടങ്ങിയിരിക്കുന്നു. ആരോഗ്യകരമല്ലാത്ത കൊഴുപ്പുകളാണ് ഇതിൽ കൂടുതൽ അടങ്ങിയിരിക്കുന്നത്. ഇത് മൂഡ് സ്വിങ്സും മാനസിക സമ്മര്‍ദവും വർധിപ്പിക്കും.

ഉപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക. സോഡിയത്തിന്റെ അളവ് ശരീരത്തിൽ കൂടുന്നത് മൊത്തത്തലുളള ആരോഗ്യത്തെയും ബാധിക്കും.

ഒരിക്കൽ‌ നിങ്ങൾ‌ കൃത്രിമ മധുരം കഴിക്കാൻ‌ തുടങ്ങിയാൽ‌, അവ കുടൽ‌ മൈക്രോബയോമിനെ തടസ്സപ്പെടുത്തുന്നു. ഇത് നിങ്ങളുടെ ദഹനവ്യവസ്ഥയെയും മാനസിക നിലയെയും നേരിട്ട് ബാധിക്കുന്നതാണ്.

മദ്യം കഴിക്കുന്നവർ പൂർണമായും ആ ശീലം ഒഴിവാക്കുക. മദ്യം അടക്കമുളള പല ലഹരിപാനീയങ്ങളും ഉത്കണ്ഠ വർധിപ്പിക്കുകയും വിഷാദത്തിലേക്ക് നയിക്കുകയും ചെയ്യും.

നൈട്രേറ്റുകളും സൾഫൈറ്റുകളും അടങ്ങിയിട്ടുളള സംസ്കരിച്ച മാംസവും ഭക്ഷണത്തിൽ നിന്നും ഒഴിവാക്കുക. ഇവ കഴിക്കുന്നത് കുടലിന്റെ ആരോഗ്യത്തെ ബാധിക്കും.

പാലുത്പന്നങ്ങൾ കഴിക്കുമ്പോൾ ദഹനസംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ ഇത് ഒഴിവാക്കുക.