ശരീരഭാരം നിയന്ത്രിക്കാന്‍ കഴിക്കാം ഈ ഡ്രൈ ഫ്രൂട്‌സുകള്‍

വെബ് ഡെസ്ക്

ആരോഗ്യത്തിന് ഏറെ ഗുണകരമായ പോഷകങ്ങളുടെ കലവറയാണ് ഉണക്കപ്പഴങ്ങള്‍(ഡ്രൈഫ്രൂട്സ്). ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു ധൈര്യമായി ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നയാണ് ഡ്രൈ ഫ്രൂട്സ്

ഭാരനിയന്ത്രണത്തിനു സഹായിക്കുന്ന ഡ്രൈഫ്രൂട്‌സുകള്‍ ഏതൊക്കെയെന്നു നോക്കാം

ബദാം

പ്രോട്ടീന്‍, നാരുകള്‍, ആരോഗ്യകരമായ കൊഴുപ്പ്, വിറ്റാമിന്‍ ഇ എന്നിവയെല്ലാം അടങ്ങിയവയാണ് ബദാം. ഇതിലുള്ള പ്രോട്ടീനും കൊഴുപ്പും വയര്‍ നിറഞ്ഞ പ്രതീതി സൃഷ്ടിക്കുന്നു. അഞ്ചു മുതല്‍ ഏഴെണ്ണംവരെ ബദാം തലേദിവസം രാത്രി വെള്ളത്തില്‍ കുതിര്‍ത്തശേഷം രാവിലെ വെറും വയറ്റില്‍ കഴിക്കാം

ഫിഗ്

ദഹനത്തിനു സഹായിക്കുന്ന ഡയറ്ററി ഫൈബര്‍ അടങ്ങിയ ഫിഗ് വയര്‍ നിറഞ്ഞതായ തോന്നല്‍ ഉണ്ടാക്കും. പൊട്ടാസ്യം, ഫോളേറ്റ് എന്നിവയാല്‍ സമൃദ്ധമായ ഫിഗ് എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്താനും ഉത്തമമാണ്.

ഈത്തപ്പഴം

നാരുകളാല്‍ സമ്പന്നമാണ് ഈത്തപ്പഴം. ഇവ ദഹനപ്രക്രിയയെ വേഗത്തിലാക്കുകയും അമിത ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യും

ആപ്രിക്കോട്ട്

ആപ്രിക്കോട്ടിലുള്ള നാരുകളാണ് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നത്. വിറ്റാമിന്‍എ, സി എന്നിവ അടങ്ങിയ ആപ്രിക്കോട്ട് പ്രതിരോധ വ്യവസ്ഥ മെച്ചപ്പെടുത്തുകയും ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും

പ്രൂണ്‍സ്

വയര്‍വീക്കം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും പ്രൂണ്‍സ് സഹായകമാണ്. ആന്‌റിഓക്‌സിഡന്‌റുകള്‍ക്കു പുറമേ വിറ്റാമിനുകളായ എ, സി, കെ എന്നിവ ഇതിലുണ്ട്. ഒരു രാത്രി മുഴുവന്‍ വെള്ളത്തിലിട്ട് കുതിര്‍ത്തശേഷം ബദാമിനൊപ്പം പ്രൂണ്‍സ് കഴിക്കാം

ഉണക്കമുന്തിരി

അയണ്‍, വിറ്റാമിന്‍ സി, സെലീനിയം, പൊട്ടാസ്യം, സിങ്ക് എന്നിവയാല്‍ സമൃദ്ധമാണ് ഉണക്കമുന്തിരി. ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും അനുയോജ്യമായ ഒന്നാണ് ഇവ

കാഷ്യു

പ്രോട്ടീനുകളുടെ മികച്ച ഉറവിടമാണ് കാഷ്യു. കൂടാതെ ആരോഗ്യകരമായ കൊഴുപ്പ്, സിങ്ക്, മഗ്നീഷ്യം തുടങ്ങിയ മിനറലുകളും ഇതിലുണ്ട്. മസില്‍ മാസ് നിലനിര്‍ത്താനും കാഷ്യുവിലുള്ള പ്രോട്ടീനും കാര്‍ബോ കണ്ടന്‌റും സഹായിക്കും.