വ്യായാമം ചെയ്യാൻ മടിയാണോ?

വെബ് ഡെസ്ക്

ശരീരം ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നെങ്കിലും വ്യായാമം ചെയ്യാന്‍ മിക്കവര്‍ക്കും മടിയാണ്

ജിമ്മില്‍ പോയി വ്യായാമം ചെയ്യാന്‍ ജോലിയും മറ്റ് തിരക്കുകളും തടസമാകാറുമുണ്ട്

വീട്ടിലിരുന്ന് സൗകര്യപ്രദമായി ചെയ്യാവുന്ന വ്യായാമങ്ങള്‍ പരീക്ഷിക്കാം

പേശികളിലേയ്ക്ക് രക്തവും ഓക്‌സിജനും എത്തിക്കാന്‍ ഹൃദയത്തെയും ശ്വാസകോശത്തെയും സഹായിക്കുന്ന വ്യയാമങ്ങളാണ് കാര്‍ഡിയോ വ്യായാമങ്ങള്‍. നടത്തം, ഓട്ടം, സൈക്ലിങ് എന്നിവ കാര്‍ഡിയോ വ്യായാമങ്ങളിൽപ്പെടും

കാര്‍ഡിയോ വ്യായാമം 30 സെക്കൻഡ് തുടര്‍ച്ചയായി ചെയ്യുക. ശേഷം പത്ത് സെക്കന്റ് വിശ്രമം എടുക്കുക. ഇത് ശരീരഭാരം കുറയ്ക്കുന്നതിന് ഏറെ സഹായിക്കും

വീട്ടിലിരുന്ന് ചെയ്യാന്‍ സാധിക്കുന്ന മറ്റൊരു വ്യായാമമാണ് യോഗ. യോഗയിലെ പല ആസനങ്ങളും ശീലിക്കുന്നത് ശരീരത്തിന്റെ ശക്തി വർധിപ്പിക്കും

കലോറിയെ എരിച്ച് കളയാനും ഹൃദയത്തിന്റെ ആരോഗ്യത്തെ നിലനിര്‍ത്താനും സഹായിക്കുന്ന വ്യായാമമാണ് നൃത്തം. ഇഷ്ടപ്പെട്ട പാട്ട് വച്ച് കഴിയുന്നതുപോലെ ഡാന്‍സ് കളിക്കുന്നത് ശരീര ഭാരം കുറയ്ക്കുന്നതിന് സഹായിക്കും. തുടര്‍ച്ചയായി 30 മിനിറ്റെങ്കിലും ഡാന്‍സ് കളിക്കണം

സ്ക്വാഡ്‌സ്, പുഷ്അപ് തുടങ്ങിയ വ്യായാമങ്ങള്‍ പേശികള്‍ക്ക് ബലം നല്‍കും. ഇവ ഓരോന്നും പത്ത് തവണ ചെയ്യാം