നട്സ് കഴിക്കുന്നത് ശീലമാക്കാം; ഹൃദയാരോഗ്യം സംരക്ഷിക്കാം

വെബ് ഡെസ്ക്

എല്ലാ പ്രായക്കാർക്കും പേടിയില്ലാതെ കഴിക്കാൻ പറ്റുന്നവയാണ് നട്സ്. ശരീര സൗന്ദര്യം മുതൽ ഹൃദയാരോഗ്യം വരെ പല ഗുണങ്ങളും നട്സിനുണ്ട്

വാല്‍നട്ട്

വാല്‍നട്ടില്‍ അടങ്ങിയിട്ടുള്ള ആല്‍ഫ- ലിനോലെനിക് ആസിഡ്, ഹൃദയാരോഗ്യം കൂട്ടാൻ സഹായിക്കും

പിസ്ത

കലോറിയും കൊഴുപ്പും കുറവുള്ള പിസ്ത, പ്രോട്ടീന്റെ കലവറയാണ്. ഇത് വിശപ്പകറ്റുന്നതിനും അമിതവണ്ണം കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം കൂട്ടാൻ സഹായിക്കും

ബദാം

ശരീരത്തിനാവശ്യമുള്ള നല്ല കൊഴുപ്പും പ്രോട്ടീനും ഫൈബറും ധാരാളമടങ്ങിയവയാണ് ബദാം. ഇതിലുള്ള വിറ്റാമിന്‍ ഇ, ഹൃദയത്തിന്റെ ആരോഗ്യം വർധിപ്പിക്കും

ഹെസൽ നട്ട്

ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ ഹെസൽ നട്ട്, ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും നീർവീക്കം ഇല്ലാതാക്കുന്നതിനും സഹായിക്കും

പീനട്ട്

പ്രോട്ടീൻ, ഫൈബർ, ആരോഗ്യപരമായ കൊഴുപ്പ് എന്നിവയടങ്ങിയ പീനട്ട് ഹൃദയാരോഗ്യത്തിന് പ്രധാനമാണ്

പീക്കന്‍ നട്ട്

പ്രോട്ടീൻ, ഫൈബർ, വിറ്റാമിൻ ബി 1, സിങ്ക് എന്നിവയടങ്ങിയ പീക്കന്‍ നട്ട് ഹൃദയത്തെ സംരക്ഷിക്കും

ബ്രെസില്‍ നട്ട്

വിറ്റാമിൻ ഇ, മഗ്നീഷ്യം എന്നിവയടങ്ങിയ ബ്രെസില്‍ നട്ട്, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും രക്തസമ്മർദം കുറയ്ക്കുന്നതിനും സഹായിക്കും