വെളുത്തുള്ളി വെറുതേ കഴിക്കൂ; ആരോഗ്യഗുണങ്ങള്‍ അനവധി

വെബ് ഡെസ്ക്

നമ്മുടെ അടുക്കളയില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് വെളുത്തുള്ളി

ദഹനപ്രശ്‌നങ്ങള്‍ അകറ്റാനും ആരോഗ്യത്തിനുമെല്ലാമായി മിക്ക കറികളിലെയും പ്രധാന ചേരുവയാണ് വെളുത്തുള്ളി

എന്നാല്‍ പാകം ചെയ്യാതെ ദിവസവും ഒരല്ലി വെളുത്തുള്ളി കഴിക്കുന്നത് ഏറെ ഗുണകരമാണ്

ഇത് ആരോഗ്യത്തില്‍ എന്തൊക്കെ പോസിറ്റീവ് മാറ്റങ്ങളാണ് കൊണ്ടുവരുന്നതെന്നു നോക്കാം

പ്രതിരോധ വ്യവസ്ഥയെ ശക്തമാക്കാന്‍ സാധിക്കുന്ന പോഷകങ്ങള്‍ വെളുത്തുള്ളിയിലുണ്ട്. ഇത് പനി, ജലദോഷം പോലുള്ളവയെ ചെറുക്കുന്നു

വെളുത്തുള്ളിയിലെ അല്ലിസിന്‍ എന്ന ഘടകം രക്തസമ്മര്‍ദം കുറയ്ക്കുന്നു. ഇത് നേരിട്ട് കഴിക്കുന്നത് രക്തധമനികളെ റിലാക്‌സാക്കുകയും രക്തപ്രവാഹം സുഗമമാക്കുകയും ചെയ്യും

ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎല്‍ കൂട്ടാനും വെളുത്തുള്ളി പച്ചയ്ക്ക് കഴിക്കുന്നതിലൂടെ സാധിക്കും

അല്ലിസിന്‍ നിരവധി രോഗാണുക്കളെ പ്രതിരോധിക്കുന്നു. ആഹാരത്തിലൂടെ ഉള്ളിലെത്തുന്ന സാല്‍മോണല്ല, ഇകോളി ബാക്ടീരിയയെ പ്രതിരോധിക്കാന്‍ വെളുത്തുള്ളി സഹായിക്കും

ശരീരത്തിലെ വിഷാംശം നീക്കം ചെയ്ത് ശുദ്ധീകരിക്കാന്‍ വെളുത്തുള്ളിയിലെ സള്‍ഫര്‍ ഗുണകരമാണ്.