കൊതുക് കടിച്ച് ശരീരം ചൊറിഞ്ഞു തടിക്കുന്നോ? പരിഹാരമുണ്ട്

വെബ് ഡെസ്ക്

ഐസ് പാക്ക്

കൊതുക് കടിച്ച് വീങ്ങിയ ഭാഗത്തായി 10 - 15 മിനിറ്റ് ഐസ് പാക്ക് വയ്ക്കുക. ചൊറിച്ചിൽ കുറയാൻ ഇതുപകരിക്കും.

കറ്റാർ വാഴ

കറ്റാർ വാഴയുടെ മാംസളമായ ഭാഗം കൊതുക് കടിച്ച ഭാഗത്ത് 15-20 മിനുട്ട് പുരട്ടുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയുക. വീക്കവും ചൊറിച്ചിലും കുറയാൻ ഇത് ഗുണം ചെയ്യും.

തുളസി

കടിയേറ്റ ഭാഗത്ത് തുളസിയിലകൾ ചതച്ച് നേരിട്ട് പുരട്ടുക. തുളസിയുടെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ വീക്കവും ചൊറിച്ചിലും കുറയ്ക്കുന്നു.

തേൻ

കടിയേറ്റ ഭാഗത്ത് തേൻ പുരട്ടി 15 - 20 മിനിറ്റ് നേരം വയ്ക്കുക. ചൊറിച്ചിൽ കുറയുകയും അണുബാധ തടയപ്പെടുകയും ചെയ്യുന്നു.

ഓട്സ്

ഓട്‌സും വെള്ളവും ചേർത്തുള്ള പേസ്റ്റ് കടിയേറ്റ ഭാഗത്ത് 10 -15 മിനിറ്റ് പുരട്ടുക, ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. കൊതുക് കടി കൊണ്ടുള്ള ചൊറിച്ചിലും വീക്കവും നീങ്ങാൻ ഓട്‌സ് സഹായിക്കുന്നു.

ടീ ബാഗുകൾ

ടീ ബാഗ് ചെറു ചൂടുള്ള വെള്ളത്തിൽ ഏതാനും മിനിറ്റ് മുക്കിവച്ച ശേഷം കടിയേറ്റ ഭാഗത്ത് 10 - 15 മിനിറ്റ് നേരം വയ്ക്കുകഇതിൽ അടങ്ങിയിരിക്കുന്ന ടാനിൻ ചൊറിച്ചിലും വീക്കവും കുറയ്ക്കാൻ സഹായിക്കുന്നു.

ബേക്കിങ് സോഡാ

ബേക്കിംഗ് സോഡയും വെള്ളവും കൂടി 10 -15 മിനിറ്റ് കടിയേറ്റ ഭാഗത്ത് പുരട്ടുക, തുടർന്ന് തണുത്ത വെള്ളത്തിൽ കഴുകുക. ഇതിന്റെ ആൽക്കലൈൻ ഗുണങ്ങൾ ചർമ്മത്തിന്റെ പിഎച്ച് മൂല്യം നിലനിർത്തുന്നു, വീക്കം, ചൊറിച്ചിൽ എന്നിവ കുറയ്ക്കുന്നു.

ആപ്പിൾ സിഡെർ വിനെഗർ

ആപ്പിൾ സിഡെർ വിനെഗർ വെള്ളത്തിൽ കലർത്തി സ്പ്രേ ബോട്ടിൽ ഉപയോഗിച്ച് സ്പ്രേ ചെയ്യുക. കൊതുക് കടിച്ചുണ്ടാകുന്ന വീക്കവും ചൊറിച്ചിലും കുറയ്ക്കാൻ ഇത് സഹായിക്കും.