തൊണ്ടയിലെ ചൊറിച്ചിലാണോ പ്രശ്നം? പരിഹാരമുണ്ട്

വെബ് ഡെസ്ക്

തൊണ്ടയില്‍ അനുഭവപ്പെടുന്ന ചൊറിച്ചില്‍ പലപ്പോഴും അസഹ്യമായി തോന്നാറില്ലേ?

തൊണ്ടയിലെ ഈ അസ്വസ്ഥത നീക്കാൻ നിങ്ങളുടെ അടുക്കളയിലുള്ള ചില പൊടിക്കൈകള്‍ മതിയാകും

തേന്‍

തൊണ്ടയിലെ അസ്വസ്ഥതകള്‍ക്ക് തേന്‍ കഴിക്കുന്നത് ഏറെ നല്ലതാണ്. അണുബാധ തടയുന്ന ആന്റി ബാക്ടീരിയല്‍ ഗുണങ്ങളാണ് ഇതിന് സഹായിക്കുന്നത്. ഇത് ചൂടുവെള്ളത്തിലോ ചായയിലോ ചേർത്ത് കഴിക്കാം.

ഇഞ്ചി

ഇഞ്ചിക്ക് ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റി മൈക്രോബയല്‍ എന്നീ ഗുണങ്ങളുണ്ട്. വൈറൽ, ബാക്ടീരിയ അണുബാധകളെ ചെറുക്കാൻ സഹായിക്കുന്നതാണ് ആന്റി മൈക്രോബയല്‍ ഗുണങ്ങള്‍. ഇഞ്ചിയിൽ വരുന്ന ബയോ ആക്റ്റീവ് സംയുക്തങ്ങൾ ഷോഗോളുകളും ജിഞ്ചറോളുകളുമാണ്. ഇത് തൊണ്ടയിലെ അസ്വസ്ഥതകളെ ഇല്ലാതാക്കും

നാരങ്ങ

ചെറുനാരങ്ങാ നീരും തേനും ഇളം ചൂടുവെള്ളത്തില്‍ കലർത്തി കുടിക്കുന്നത് തൊണ്ടയിലെ ചൊറിച്ചില്‍ കുറയ്ക്കും. നാരങ്ങാനീരിന്റെ അസിഡിറ്റി മ്യൂക്കസ് തകർക്കാനും തൊണ്ടയിലെ അസ്വസ്ഥതകൾ കുറയ്ക്കാനും സഹായിക്കും

കറുവപ്പട്ട

കറുവപ്പട്ട ചേർത്ത് തിളപ്പിക്കുന്ന വെളളം കുടിക്കുന്നതും തൊണ്ടയിലെ അസ്വസ്ഥതകള്‍ക്ക് ഏറെ നല്ലതാണ്. കറുവപ്പട്ടയിലും ആൻറി വൈറൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്

മഞ്ഞള്‍

മഞ്ഞള്‍ ചെറുചൂടുവെള്ളത്തിലോ പാലിലോ ചേർച്ച് കുടിക്കുന്നത് തൊണ്ടയിലെ ചൊറിച്ചിലിനെ ശമിപ്പിക്കാന്‍ സഹായിക്കുമെന്നാണ് ആയുർവേദം പറയുന്നത്. ഇതിൽ ആൻറി-ഇൻഫ്ലമേറ്ററി, ആന്റിമൈക്രോബയൽ, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ അടങ്ങിയിരിക്കുന്നു

ഗ്രാമ്പു

ഗ്രാമ്പു ചവച്ച് നീര് ഇറക്കുകയോ പൊടിച്ച് തേനില്‍ ചേര്‍ത്ത് കഴിക്കുകയോ ചെയ്യാം. ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ഗ്രാമ്പുവിനുമുണ്ട്.

വെളുത്തുള്ളി

വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ തൊണ്ടയിലെ അണുബാധ തടയും. അതിനാല്‍ ഭക്ഷണത്തില്‍ വെളുത്തുള്ളി ഉള്‍പ്പെടുത്തുന്നത് നന്നാകും

ഉപ്പ് വെള്ളം ഉപയോഗിച്ച് ഗാര്‍ഗിള്‍ ചെയ്യുന്നത് തൊണ്ടയില്‍ അനുഭവപ്പെടുന്ന അസ്വസ്ഥതകളെ അകറ്റാന്‍ സഹായിക്കും