പ്രമേഹ രോഗികള്‍ക്കും കുടിക്കാം; ആരോഗ്യപ്രദമായ എട്ട് ജ്യൂസുകള്‍

വെബ് ഡെസ്ക്

വേനലില്‍ ശരീരം തണുപ്പിക്കാന്‍ പലതരം ജ്യൂസുകള്‍ ഏറെ സഹായം ചെയ്യും. എന്നാല്‍ പ്രമേഹ രോഗികള്‍ക്ക് പലതും വിലക്കപ്പെട്ടവയാണ്. പ്രമേഹ രോഗികള്‍ക്ക് പേടിക്കാതെ കുടിക്കാവുന്ന പാനീയങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാമോ?

ഇളനീരില്‍ കസ്കസ് ഇട്ട് കഴിക്കുന്നത് നന്നായിരിക്കും. കസ്കസിലെ ഫൈബറിന്റെ അളവ് ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.

പ്രമേഹ രോഗികള്‍ രണ്ട് ടേബിള്‍ സ്പൂണ്‍ ചിയ സീഡ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുന്നത് ദിവസം മുഴുവന്‍ ഉന്മേഷം നിലനിര്‍ത്തും.

കടല വറുത്തുപൊടിച്ചാണ് സാറ്റു ജ്യൂസ് ഉണ്ടാക്കുന്നത്. ദഹനത്തെ സഹായിക്കുകയും ശരീരത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമാക്കി നിലനിര്‍ത്തുകയും ചെയ്യും

ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതില്‍ പ്രധാനിയാണ് ബെല്‍(വുഡ് ആപ്പിള്‍) ഡ്രിങ്ക്. ഒരു ഗ്ലാസ് വെള്ളവുമൊഴിച്ച് ജ്യൂസാക്കി കുടിക്കാം.

സാധാരണയായി തക്കാളിയുടേയോ ചെറിയുടേയോ രൂപത്തിലുള്ളതാണ് കൊക്കും പഴം. ഇളനീരില്‍ കൊക്കും പഴങ്ങളിട്ട ജ്യൂസ് തയ്യാറാക്കി കഴിക്കാം.

പ്രോബയോട്ടിക്കിനാല്‍ സമ്പന്നമായ തൈര് കൊണ്ടാണ് ബട്ടര്‍മില്‍ക്ക് തയ്യാറാക്കുന്നത്. അതിനാല്‍ ബട്ടര്‍മില്‍ക്ക് കഴിക്കുന്നത് ദഹനത്തിനും വയറിന്റെ ആരോഗ്യത്തിനും നല്ലതാണ്.

വൈറ്റമിന്‍ സി, ഇ എന്നിവ അടങ്ങിയ ക്രെയിന്‍ബറി വിപണയില്‍ സുലഭമാണ്. ഇളനീരിനൊപ്പം ജ്യൂസാക്കി ഉപയോഗിക്കാം.

പ്രമേഹരോഗികൾക്ക് ഏറ്റവും ഗുണകരമാണ് പച്ചക്കറി ജ്യൂസുകള്‍. വൈറ്റമിനുകളുടെ കലവറയാണ് പച്ചക്കറികൾ. ഏത് സീസണിലും ആരോഗ്യത്തിന് ഗുണകരമാണ് ഈ ജ്യൂസുകള്‍.