പുറത്ത് ചൂടാണ്; വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ ആരോഗ്യത്തിനും വേണം ശ്രദ്ധ

വെബ് ഡെസ്ക്

ഇന്ന് രാജ്യത്തെ 11 സംസ്ഥാനങ്ങള്‍ക്കൊപ്പം കേരളത്തിലെ 20 മണ്ഡലങ്ങളും പോളിങ് ബൂത്തിലേക്ക്

തിരഞ്ഞെടുപ്പ് ചൂടിനൊപ്പം അന്തരീക്ഷത്തിലെ താപനിലയും കൂടുകയാണ്

താപനില 41 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാമെന്ന് കാലാവസ്ഥ വകുപ്പിന്‌റെ മുന്നറിയിപ്പ് വന്നത് കഴിഞ്ഞ ദിവസമണ്

അതുകൊണ്ടുതന്നെ വോട്ട് ചെയ്യാന്‍ എത്തുന്നവര്‍ സ്വന്തം ആരോഗ്യത്തിനും ഒരു പരിഗണന കൊടുക്കണം

പോളിങ് ബൂത്തിലെ തിരക്ക് മുന്‍കൂട്ടി പ്രവചിക്കുക സാധ്യമല്ലാത്തതിനാല്‍തന്നെ നീണ്ടനിര മനസില്‍കണ്ടുവേണം വോട്ട് ചെയ്യാന്‍ എത്താന്‍

ആവശ്യത്തിന് വെള്ളം കയ്യില്‍ കരുതാന്‍ ശ്രദ്ധിക്കണം

കത്തുന്ന വേനലില്‍ സൂര്യാഘാത സാധ്യത ഉള്ളതിനാല്‍ത്തന്നെ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാം

ഏറെനേരം നേരിട്ട് വെയില്‍ കൊള്ളുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കണം

അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാം