ആവശ്യത്തിന് വെള്ളം കുടിക്കണം; പക്ഷെ അമിതമായാൽ ആപത്ത്

വെബ് ഡെസ്ക്

തലവേദന

അമിതമായി വെള്ളം കുടിക്കുന്നത് ശരീരത്തിലെ ലവണത്തിന്റെ അംശം കുറയാൻ കാരണമാകും. ഇത് തലച്ചോറിലെ മർദം വർധിക്കാനും തല വേദനയ്ക്കും വഴിവച്ചേക്കാം

മനംപുരട്ടലും ഛർദിയും

ശരീത്തിൽ ധാരാളം വെള്ളം ഉണ്ടെങ്കിൽ അധികമായുള്ള ദ്രാവകം നീക്കം ചെയ്യാൻ വൃക്കകൾക്ക് കഴിയില്ല. ഇത് ശരീരത്തിൽ ശേഖരിക്കാൻ തുടങ്ങുകയും ഓക്കാനം, ഛർദി എന്നിവയ്ക്ക് കാരണമാകുകയും ചെയ്യുന്നു.

കൈകാലുകളുടെയും, ചുണ്ടിന്റെയും നിറ വ്യത്യാസം

കോശങ്ങൾ വികസിക്കുമ്പോൾ ചർമം വീർക്കുകയും അതുവഴി കൈകൾ, കാലുകൾ, ചുണ്ടുകൾ എന്നിവയുടെ നിറവ്യത്യാസത്തിന് കാരണമാകുകയും ചെയ്യുന്നു

തളർച്ചയും, ഉറക്കക്കൂടുതലും

അമിതമായി വെള്ളം കുടിക്കുന്നതോടെ വൃക്കകളുടെ പ്രവർത്തനം കൂട്ടാൻ കാരണമാകുന്നു. ഇത് വഴിയുണ്ടാകുന്ന ഹോർമോൺ വ്യതിയാനം സമ്മർദവും ക്ഷീണവും ഉണ്ടാക്കുന്നു. അമിതമായി വെള്ളം കുടിച്ചിട്ട് കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ കഴിയുന്നില്ലെങ്കിൽ, വൃക്കകൾ അമിതമായി പ്രവർത്തിക്കുന്നതാണ് കാരണം.

Lifestock

പേശികളുടെ ബലഹീനത

ധാരാളം വെള്ളം കുടിക്കുന്നത് വഴി ഇലക്ട്രോലൈറ്റിന്റെ അളവ് കുറയുകയും, ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെടുകയും ചെയ്യുന്നു. ഇത് പേശിവലിവിനും ക്ഷീണത്തിനും കാരണമാകുന്നു.

ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്

അമിതമായി വെള്ളം കുടിക്കുന്നത് സോഡിയം ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ ബാധിക്കുകയും ശ്വാസമെടുക്കാൻ തടസം ഉണ്ടാക്കുകയും ചെയ്യുന്നു.

വസ്തുക്കൾ രണ്ടായി കാണുക

ശരീരത്തിലെ അമിത ജലാംശം ചിലപ്പോൾ വസ്തുക്കൾ രണ്ടായി കാണുന്ന അവസ്ഥയ്ക്ക് വഴിവച്ചേക്കാം

ആശയക്കുഴപ്പം

അമിത ജലാംശം കാരണം തലച്ചോറിലെ കോശങ്ങൾ വീർക്കുമ്പോൾ തലച്ചോറിൽ സമ്മർദം വർധിക്കുകയും ഇത് ആശയക്കുഴപ്പം, മയക്കം, തലവേദന തുടങ്ങിയ കാര്യങ്ങൾക്ക് കാരണമാകുകയും ചെയ്യാം.

മസ്തിഷ്ക ക്ഷതം

തലച്ചോറിലെ കോശങ്ങൾ വീർക്കുന്നത് അപകടകരമായ അവസ്ഥയാണ്. നീണ്ടുനിൽക്കുന്ന ഈ അവസ്ഥ മസ്തിഷ്കത്തിനെ പ്രവർത്തനരഹിതമാക്കിയേക്കാം.