ഹൃദയത്തെ ആരോഗ്യത്തോടെ സൂക്ഷിക്കാന്‍ വ്യായാമം

വെബ് ഡെസ്ക്

നടത്തം

ദിവസവും 30 മിനിറ്റെങ്കിലും നടക്കുന്നത് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും

സ്‌കിപ്പിങ്

നിങ്ങളുടെ വ്യായാമങ്ങളില്‍ സ്‌കിപ്പിങ് ഉള്‍പ്പെടുത്തുക. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ ഇത് വളരെയധികം സഹായിക്കുന്നു

പവര്‍ വാക്കിങ്

സാധാരണ നടത്തത്തേക്കാള്‍ ശക്തി കൂട്ടിയുള്ള നടത്തമാണ് പവര്‍ വാക്കിങ്. ഇതില്‍ നിങ്ങളുടെ നടത്തത്തിന്റെ വേഗതയും കൈകളുടെ ചലനവും വര്‍ധിപ്പിക്കണം

നീന്തല്‍

ഹൃദയത്തിന് അവിശ്വസനീയമായ ഗുണങ്ങള്‍ നല്‍കുന്ന 'ലോ ഇംപാക്ട് കാര്‍ഡിയോ വര്‍ക്കൗട്ട്'. നീന്തല്‍ നിങ്ങളുടെ ഹൃദയമിടിപ്പ് സാവധാനത്തിലാകും ഉയര്‍ത്തുക. ഉയര്‍ന്ന ആഘാതമുള്ള വ്യായാമത്തേക്കാള്‍ സമ്മര്‍ദം കുറവായിരിക്കും

സൈക്ലിങ്

സൈക്കിള്‍ സവാരി ദിനചര്യയുടെ ഭാഗമാക്കുന്നത് ഗുണം ചെയ്യും. കുറഞ്ഞ ദൂരം യാത്ര ചെയ്യാന്‍ സൈക്കിള്‍ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്

പുഷ് അപ്പ്

ഹൃദയമിടിപ്പിന്റെ ക്രമീകരണം മെച്ചപ്പെടുത്താന്‍ സഹായകമായ ഒരു മിത വ്യായാമമാണ് പുഷ് അപ്പ്

പ്ലാങ്ക്

നിങ്ങളുടെ കൈകളിലും കാലുകളിലും ശരീരത്തെ സന്തുലിതമാക്കി താങ്ങി നിര്‍ത്തുന്നത് ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തും

പടികള്‍ കയറുക

എലിവേറ്ററുകളും എസ്‌കലേറ്ററുകളും നിങ്ങളുടെ ജീവിതം എളുപ്പമാക്കുന്നു, എന്നാല്‍ പടികള്‍ കയറുന്നത് നിങ്ങളുടെ ഹൃദയത്തെ ശക്തമാക്കും

ഓട്ടം

ഹൃദയാരോഗ്യം മെച്ചപ്പെടുത്താനുള്ള മറ്റൊരു വഴിയാണ് ഓട്ടം. വ്യായാമങ്ങളില്‍ ഓട്ടവും ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക

ഒറ്റക്കാലില്‍ നില്‍ക്കുക

10-15 സെക്കന്റുകള്‍ ഇടവിട്ട് കാലുകള്‍ മാറിമാറി നില്‍ക്കുക. ഈ വ്യായാമം അടിവയറിനും ഗുണം ചെയ്യും

സ്‌ക്വാട്ട് ജംപ്‌സ്

സ്‌ക്വാട്ട് ജംപ്‌സ് ഹൃദയമിടിപ്പ് കൂട്ടാന്‍ സഹായിക്കുന്നു. ഹൃദയത്തിലേക്കുള്ള രക്തയോട്ടം വര്‍ധിപ്പിക്കുന്നു

വളഞ്ഞ് കാല്‍വിരല്‍ തൊടുക

നേരെ നിന്നതിന് ശേഷം കാല്‍മുട്ടുകള്‍ നിവര്‍ത്തി, വളഞ്ഞ് കാല്‍വിരല്‍ തൊടാന്‍ ശ്രമിക്കുക

ബിയര്‍ ക്രൗള്‍

ശരീരത്തെ മുഴുവന്‍ സ്വാധീനിക്കുന്ന ഒരു ഫുള്‍ ബോഡി വര്‍ക്കൗട്ട് ആണ് ഇത്. എല്ലാ പേശികളേയും പ്രവര്‍ത്തനക്ഷമമാക്കുന്നതിനാല്‍ ഹൃദയമിടിപ്പ് വര്‍ധിപ്പിക്കുകയും അധികമുള്ള കലോറി എരിച്ചു കളയുകയും ചെയ്യുന്നു