കണ്ണ് ചിമ്മുന്നത് വ്യായാമമാക്കാം; ഡ്രൈ ഐ സിൻഡ്രോമിൽ നിന്നു മോചനം നേടാം

വെബ് ഡെസ്ക്

കൂടുതൽ നേരം മൊബൈൽ അഥവാ കമ്പ്യൂട്ടർ സ്ക്രീൻ നോക്കുന്നത് കൊണ്ടും അന്തരീക്ഷത്തിലെ പല ഘടകങ്ങൾ കാരണവും ഇന്ന് ഏറ്റവും കൂടുതൽ പേരിൽ കാണുന്ന രോഗമാണ് ഡ്രൈ ഐ സിൻഡ്രോം

എന്നാൽ ഒരു മിനുറ്റ് കണ്ണ് ചിമ്മുന്ന വ്യായാമം ചെയ്താൽ ഡ്രൈ ഐ സിൻഡ്രോമിൽ നിന്നും ഒരു പരിധി വരെ മോചനം ലഭിക്കുമെന്നാണ് വിദഗ്ദർ സൂചിപ്പിക്കുന്നത്

കണ്ണിലെ ലൂബ്രിക്കേഷന് വേണ്ടി ആവശ്യത്തിനുള്ള ദ്രാവകം ഉത്പാദിപ്പിക്കുന്നതിന് മെയ്ബോമിയൻ ഗ്ലാൻഡ്സ് തുറക്കാൻ കണ്ണ് ചിമ്മൽ സഹായിക്കുന്നു

ദിവസവും കണ്ണ് ചിമ്മുന്ന വ്യായാമം ചെയ്യുന്നതിലൂടെ കണ്ണുനീർ ഉത്പാദിപ്പിക്കുകയും കണ്ണിന് ചുറ്റും കണ്ണുനീർ വ്യാപിപ്പിക്കുകയും ചെയ്യുന്നു

എന്നാൽ കണ്ണ് ചിമ്മൽ വ്യായാമം പൂർണമായും ഡ്രൈ ഐ സിൻഡ്രോം ഇല്ലാതാക്കുന്നില്ല

കൃത്രിമമായ കണ്ണുനീർ ചികിത്സ ഐ സിൻഡ്രോമിന് നല്ലതാണ്

ഐ ഡ്രോപ്പുകളുടെ ഉപയോഗവും ഡ്രൈ ഐ സിൻഡ്രോമിൽ നിന്നും മോചനം നേടാൻ സഹായിക്കുന്നു