അന്തരീക്ഷ മലിനീകരണത്തില്‍ നിന്നു കണ്ണുകളെ രക്ഷിക്കാം; മാര്‍ഗങ്ങളിതാ

വെബ് ഡെസ്ക്

അന്തരീക്ഷ മലിനീകരണം കാരണം നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്നു. മറ്റ് ശരീരഭാഗങ്ങള്‍ പോലെ തന്നെ കണ്ണുകളെയും അന്തരീക്ഷ മലിനീകരണം ബാധിക്കുന്നുണ്ട്

ചുവപ്പ് നിറം, നീര്‍വീക്കം, വിട്ടുമാറാത്ത അസ്വസ്ഥത തുടങ്ങിയ വിവിധ നേത്ര പ്രശ്‌നങ്ങള്‍ക്ക് അന്തരീക്ഷ മലിനീകരണം കാരണമാകുന്നു

കണ്ണുകളെ അലട്ടുന്ന പ്രശ്‌നങ്ങള്‍ നിസാരമായി തള്ളിക്കളയരുത്. ഇത്തരം അവസ്ഥകളില്‍ നിന്ന് കണ്ണുകളെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്

പുറത്തിറങ്ങുമ്പോള്‍ സണ്‍ഗ്ലാസുകള്‍ ധരിക്കുക. പ്രത്യേകിച്ചും നിരന്തരം യാത്രകള്‍ ചെയ്യുന്ന സമയത്ത്. സൂര്യ പ്രകാശത്തില്‍ നിന്നുള്ള ദോഷകരമായ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നു കണ്ണുകളെ സംരക്ഷിക്കാന്‍ സണ്‍ഗ്ലാസ് ഉപയോഗിക്കാം

കണ്ണുകള്‍ ഇടയ്ക്കിടെ തിരുമ്മുന്നത് ഒഴിവാക്കുക. തിരുമ്മുമ്പോള്‍ കൈകളിലുണ്ടാകുന്ന പൊടിപടലങ്ങള്‍ കണ്ണിനുള്ളില്‍ പ്രവേശിച്ച് പ്രശ്‌നങ്ങളുണ്ടാക്കുന്നു

കണ്ണില്‍ പതിവായി ഐ ഡ്രോപ്പ് ഉപയോഗിക്കുന്നത് കോര്‍ണിയ ഈര്‍പ്പമുള്ളതാക്കാന്‍ സഹായിക്കുന്നു. ഇത് കണ്ണിലെ വരള്‍ച്ച തടയാനും അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും

കണ്ണുകള്‍ കഴുകുന്നത് പൊടിപടലങ്ങളും മാലിന്യങ്ങളും ഇല്ലാതാക്കാന്‍ സഹായിക്കുന്നു

20-20-20 റൂള്‍ പോലുള്ള നേത്ര വ്യായാമങ്ങള്‍ ഉള്‍പ്പെടുത്തുക. കണ്ണിന്റെ ആയാസം ലഘൂകരിക്കാനും ചൊറിച്ചില്‍, ഇറിറ്റേഷന്‍ എന്നിവ കുറയ്ക്കാനും ഈ റൂള്‍ പ്രയോഗിക്കാം

ഈ രീതികള്‍ പിന്തുടര്‍ന്നിട്ടും കണ്ണുകളിലെ പ്രശ്‌നങ്ങള്‍ക്ക് മാറ്റമുണ്ടാകുന്നില്ലെങ്കില്‍ വൈദ്യ സഹായം തേടേണ്ടതാണ്. ഒരു നേത്രരോഗ വിദഗ്ദന്റെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് വേണ്ട ചികിത്സ സ്വീകരിക്കാം