നാരുകള്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ അറിയാം

വെബ് ഡെസ്ക്

ഭക്ഷണക്രമീകരണത്തില്‍ അവശ്യം വേണ്ട ഒന്നാണ് നാരുകള്‍

ദഹനം സുഗമമാക്കാമും ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താനും ഗുരുതര രോഗങ്ങള്‍ക്കുള്ള സാധ്യത ഒഴിവാക്കാനും നാരുകള്‍ പ്രധാനമാണ്.

നാരുകള്‍ കൂടുതല്‍ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ അറിയാം

പരിപ്പ്‌വര്‍ഗങ്ങള്‍

പുഴുങ്ങിയ ഒരു കപ്പ് പയറില്‍ 18 ഗ്രാം നാരുകളുണ്ട്. ഇവയിലുള്ള നാരുകള്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഉത്തമമാണ്

വന്‍പയര്‍

ഒരു കപ്പ് വന്‍പയര്‍ പാചകം ചെയ്തത് കഴിക്കുന്നതിലൂടെ 12 ഗ്രാം പ്രോട്ടീന്‍ ലഭിക്കും. ദിവസവും വന്‍പയര്‍ കഴിക്കുന്നത് ഉദരാരോഗ്യം സംരക്ഷിക്കാനും കുടലിലെ കാന്‍സര്‍ പ്രതിരോധിക്കാനും സഹായിക്കും

കടല

പാകം ചെയ്ത ഒരു കപ്പ് കടല കഴിക്കുന്നതിലൂടെ 12 ഗ്രാം നാരുകള്‍ ലഭിക്കും. ഇതിലുള്ള നാരുകള്‍ ശരീരഭാരവും രക്തത്തിലെ പഞ്ചസാരയും നിയന്ത്രിക്കാന്‍ സഹായകം

ചിയ വിത്തുകള്‍

രണ്ട് ടേബിള്‍ സ്പൂണ്‍ ചിയ വിത്തുകളിലൂടെ 10 ഗ്രാം നാരുകള്‍ ലഭിക്കും. ഒമേഗ 3ഫാറ്റി ആസിഡ്, ആന്‌റിഓക്‌സിഡന്‌റ് എന്നിവയാലും സമ്പന്നം. മലബന്ധം അകറ്റാനും ദഹനാരോഗ്യത്തിനും ഉത്തമം

ഉരുളക്കിഴങ്ങ്

സാധാരണ വലുപ്പമുള്ള ഉരുളക്കിഴങ്ങ് കഴിക്കുന്നതിലൂടെ 3.63 ഗ്രാം നാരുകള്‍ ശരീരത്തിലെത്തും. ആരോഗ്യകരമായ ദഹനേന്ദ്രിയ വ്യവസ്ഥയ്ക്കും രക്തത്തിലെ പഞ്ചസാര നിലനിര്‍ത്താനും ഇത് സഹായിക്കും

ഓട്‌സ്

പാകം ചെയ്ത ഒരു കപ്പ് ഓട്‌സിലൂടെ അഞ്ച് ഗ്രാം നാരുകള്‍ ലഭിക്കും. ഇതിലെ ബീറ്റ ഗ്ലൂക്കന്‍ എന്ന നാരുകള്‍ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഉത്തമം

ബ്രൊക്കോളി

ഒരു കപ്പ് ബ്രൊക്കോളിയില്‍നിന്ന് അഞ്ച് ഗ്രാം നാരുകള്‍ ലഭിക്കും. വിറ്റാമിന്‍ സി, കെ, എ എന്നിവയാലും സമ്പുഷ്ടമായ ബ്രൊക്കോളി നീര്‍വീക്കം കുറയ്ക്കും

ഫ്‌ളാക്‌സ് വിത്തുകള്‍

ഒരു ടേബിള്‍ സ്പൂണ്‍ ഫ്‌ളാക്‌സ് വിത്തുകളിലൂടെ രണ്ട് ഗ്രാം നാരുകള്‍ ലഭിക്കും. ഒമേഗ 3 ഫാറ്റി ആസിഡ്, ആന്‌റി ഓക്‌സിഡന്‌റ് എന്നിവയാല്‍ സമ്പുഷ്ടമാണ് ഫ്‌ളാക്‌സ് വിത്തുകള്‍

ആപ്പിള്‍

സാധാരണ വലുപ്പമുള്ള ആപ്പിളിലൂടെ 4.5 ഗ്രാം നാരുകള്‍ ലഭിക്കും. കൊളസ്‌ട്രോള്‍ കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും ആപ്പിളിലുള്ള നാരുകള്‍ സഹായിക്കും