കുട്ടികളുടെ വളർച്ചയെ സഹായിക്കും ഈ ഭക്ഷണങ്ങൾ

വെബ് ഡെസ്ക്

കുട്ടികളുടെ ശാരീരിക വളർച്ച കൃത്യമായി നടക്കാൻ അതിനനുസരിച്ചുള്ള പോഷകങ്ങൾ ലഭ്യമാക്കേണ്ടത് അത്യാവശ്യമാണ്. കുട്ടികളുടെ മാനസിക- ശാരീരികാരോഗ്യത്തിന് നല്ല പോഷകാഹാരങ്ങൾ ലഭ്യമാക്കേണ്ടതും അത്യാവശ്യമാണ്.

ആവശ്യ പോഷകങ്ങൾ ലഭ്യമാക്കാനായി കുട്ടികൾക്ക് നൽകുന്ന ഭക്ഷണത്തിൽ ഇവ കൂടി ഉൾപ്പെടുത്തൂ

പാൽ : കാൽസ്യം, വിറ്റാമിൻ ഡി പോഷകങ്ങളുടെ കലവറയാണ് പാൽ. കുട്ടികളുടെ അസ്തി വളർച്ചക്ക് പാൽ ഒരു അവശ്യ ഘടകമാണ്. കുട്ടികൾക്ക് പ്രോട്ടീൻ നൽകുന്ന പാൽ അവരുടെ പേശീ വളർച്ചയിലും നിർണ്ണായക പങ്ക് വഹിക്കുന്നു.

മുട്ട : ഉയർന്ന മേന്മയുള്ള പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ തുടങ്ങിയവയാൽ സമ്പന്നമാണ് മുട്ട. അതിന്റെ കോളിൻ ഉള്ളടക്കം മസ്തിഷ്ക വളർച്ചയെ സഹായിക്കുന്നു. പ്രോട്ടീൻ പേശീ വളർച്ചയെ സഹായിക്കുന്നു.

ഇലക്കറികൾ : പച്ച ചീര, കെയ്ൽ തുടങ്ങിയ ഇല ഭക്ഷണങ്ങൾ വിറ്റാമിൻ എ,ഡി, അയൺ, കാൽസ്യം എന്നിവ കൊണ്ട് സമ്പന്നമാണ്. കുട്ടികളുടെ പ്രതിരോധ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനും കാഴ്ച, അസ്തി വളർച്ച എന്നിവക്കും ഇലക്കറികൾ കഴിക്കുന്നത് നല്ലതാണ്. കുട്ടികളുടെ ആകെയുള്ള ആരോഗ്യത്തെയും ഇത് സ്വാധീനിക്കുന്നു.

പഴങ്ങൾ : ബെറീസ്, ഓറഞ്ച്, മാമ്പഴം തുടങ്ങിയ പഴങ്ങൾ രുചികരം മാത്രമല്ല ആന്റിഓക്സിഡന്റ്സ് കൊണ്ടും വിറ്റാമിനുകൾ കൊണ്ടും നിറഞ്ഞിരിക്കുന്നതാണ്. ഇത് കുട്ടികളെ പ്രതിരോധ ശേഷിക്കൊപ്പം ആകെയുള്ള ആരോഗ്യവും സംരക്ഷിക്കുന്നു.

ധാന്യങ്ങൾ : തവിട്ട് അരി, ക്വിനോവ, ഓട്ട്സ് എന്നിവ ഫൈബർ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ കലവറയാണ്. അവ കുട്ടികൾക്ക് ഊർജ്ജം നൽകുന്നു. ദഹന വ്യവസ്ഥയെ പിന്തുണക്കുന്നു. കുട്ടികളുടെ ആകെയുള്ള ആരോഗ്യത്തെയും വളർച്ചയെയും സഹായിക്കുന്നു.

മൽസ്യം : സാൽമൺ, അയല തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. കുട്ടികളുടെ മസ്തിഷ്ക വളർച്ചക്കും വൈജ്ഞാനിക പ്രവർത്തനങ്ങൾക്കും ഇത് നിർണായകമാണ്.

നട്സ് ആൻഡ് സീഡ്‌സ് : ഫാറ്റി ആസിഡ്, പ്രോട്ടീൻ, ധാതുക്കൾ എന്നിവ ലഭിക്കാനായി ധാരാളം നട്സും സീഡ്‌സും കഴിക്കാം. കുട്ടികളുടെ ശാരീരിക വളർച്ച മാത്രമല്ല വളർച്ചയോടൊപ്പം മസ്തിഷ്ക വളർച്ചയും മികച്ചതാവുന്നു.

പാലുല്പന്നങ്ങൾ : പാലിന് പുറമെ ചീസ്, യോഗർട്ട് തുടങ്ങിയ പാലുല്പന്നങ്ങൾ വലിയ തോതിൽ കാൽസ്യം, പ്രോട്ടീൻ എന്നിവ ഉൾകൊള്ളുന്നു. കുട്ടികളുടെ മുഴുവനായുള്ള ശാരീരിക വളർച്ചക്കും അസ്ഥികളുടെ വളർച്ചക്കും ഇത് അത്യാവശ്യമാണ്.

പച്ചക്കറികൾ : വിറ്റാമിൻ എ ധാരാളമായി അടങ്ങിയിട്ടുള്ള ക്യാരറ്റ്, മധുര കിഴങ്ങ് തുടങ്ങിയവ ചർമ്മത്തിന്റെ ആരോഗ്യം,കാഴ്ച, പ്രതിരോധ സംവിധാനങ്ങൾ എന്നിവയിൽ സുപ്രധാന പങ്ക് വഹിക്കും.