ചികിത്സയ്‌ക്കൊപ്പം ഭക്ഷണവും; ന്യുമോണിയ ബാധിതര്‍ കഴിക്കേണ്ടവ

വെബ് ഡെസ്ക്

ശ്വാസകോശത്തിലുണ്ടാകുന്ന അണുബാധയാണ് ന്യുമോണിയ. ക്ഷീണം, നെഞ്ചുവേദന, ശ്വാസതടസം, ചുമ, ജലദോഷം തുടങ്ങിയവയാണ് ന്യുമോണിയയുടെ ലക്ഷണങ്ങള്‍

ന്യുമോണിയ ബാധിച്ചൊരാള്‍ തീര്‍ച്ചയായും വിഗഗ്ദ ചികിത്സ തേടേണ്ടതാണ്. അതോടൊപ്പം തന്നെ രോഗപ്രതിരോധ ശേഷി കൂട്ടുന്ന ഭക്ഷണങ്ങളും കഴിക്കാന്‍ ശ്രദ്ധിക്കണം

ന്യുമോണിയ ബാധിതര്‍ കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം

ഓറഞ്ച്

ഓറഞ്ചില്‍ ധാരാളമായി വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് ശക്തമായ ആന്റിഓക്‌സിഡന്റാണ്. കൂടാതെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു

ധാന്യങ്ങള്‍

ബാര്‍ലി, ഓട്‌സ്, ബ്രൗണ്‍ റൈസ് തുടങ്ങിയ ഉയര്‍ന്ന കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ധാന്യങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. ശരീരത്തിന്റെ ഊഷ്മാവ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍ ബിയും പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്ന സെലിനിയവും ഇതില്‍ ഉള്‍പ്പെടുന്നു

വെള്ളം

മഞ്ഞള്‍ വെള്ളം, മുളേത്തി ചായ തുടങ്ങിയ ചൂടുള്ള ദ്രാവകങ്ങള്‍ മിതമായ അളവില്‍ കുടിക്കാന്‍ ശ്രമിക്കുക. ചൂട് വെള്ളം ഇടയ്ക്കിടെ കുടിക്കുന്നതും നല്ലതാണ്

തേന്‍

ജലദോഷം, ചുമ, തൊണ്ട വേദന എന്നിവ ഇല്ലാതാക്കാൻ തേന്‍ സഹായിക്കുന്നു

ഇഞ്ചി

ഒട്ടുമിക്ക എല്ലാ ശ്വാസകോശ സംബന്ധമായ അവസ്ഥകള്‍ക്കും ഇഞ്ചി നല്ലതാണ്. ന്യുമോണിയക്കും നെഞ്ചുവേദനയ്ക്കും കാരണമായ അണുബാധകള്‍ ഇല്ലാതാക്കാനും ഇഞ്ചി സഹായിക്കുന്നുണ്ട്