ഹൃദ്രോഗികൾ ഒഴിവാക്കേണ്ട ഏഴ് ഭക്ഷണങ്ങൾ അറിയാം

വെബ് ഡെസ്ക്

നിങ്ങളൊരു ഹൃദ്രോഗിയാണെങ്കിൽ ഭക്ഷണവും ജീവിത ശൈലിയും ശരിയായി ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു ചെറിയ തെറ്റായ ശീലം പോലും വലിയ അപകടത്തിലേക്ക് നയിച്ചേക്കാം.

ഹൃദയാരോഗ്യത്തിനായി ചില പ്രത്യേക ഭക്ഷണങ്ങൾ കഴിക്കുന്നതോടൊപ്പം ചിലത് ഒഴിവാക്കുകയും വേണം. ശരീരത്തെ ദോഷമായി ബാധിക്കുന്ന ഭക്ഷണങ്ങൾ പൂർണമായി ഒഴിവാക്കുന്നതാണ് നല്ലത്.

ആരോഗ്യകരമായ ഭക്ഷണ ശീലം നിലനിർത്തി ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ അറിയാം

സംസ്കരിച്ച മാംസം: പ്രോട്ടീന്റെ ഉറവിടങ്ങളായ ബേക്കൺ, സോസേജുകൾ, ഹോട്ട് ഡോഗ് എന്നിവയിൽ വലിയ തോതിൽ സോഡിയവും കൊഴുപ്പും അടങ്ങിയിരിക്കുന്നു. സംസ്കരിച്ച മാംസത്തിന്റെ അമിതമായ ഉപഭോഗം ഉയർന്ന കൊളസ്ട്രോളിനും രക്ത സമ്മർദത്തിനും കാരണമാകും. ഇത് ഹൃദയാഘാതത്തിലേക്ക് നയിക്കും.

മധുരപലഹാരങ്ങളും പാനീയങ്ങളും : മധുരം എപ്പോഴും നമ്മെ പ്രലോഭിപ്പിക്കുന്ന ഒന്നാണ്. എന്നാൽ ഇത് പൊണ്ണത്തടി, ഇൻസുലിൻ കുറവ്, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു.

കാനിൽ ലഭിക്കുന്ന സൂപ്പുകൾ : ടിന്നിലടച്ച ഇത്തരം സൂപ്പുകളിൽ ഉയർന്ന അളവിൽ സോഡിയം അടങ്ങിയിരിക്കുന്നു. അമിത അളവിലുള്ള സോഡിയം ഉള്ളിലെത്തുന്നത് രക്താതിമർദ്ദത്തിന് കാരണമാകുന്നു. ഇത് ഹൃദയാഘാതത്തിനുള്ള ഒരു പ്രധാനകാരണമാണ്.

പാകം ചെയ്ത മധുരപലഹാരങ്ങൾ : കുക്കികൾ, കേക്കുകൾ, പേസ്ട്രികൾ തുടങ്ങിയ പാകം ചെയ്ത ഭക്ഷണങ്ങളിൽ വലിയ അളവിൽ ട്രാൻസ് ഫാറ്റ് അടങ്ങിയിരിക്കുന്നു. ഇത് കൊളസ്‌ട്രോളിന്റെ അളവിനെ മോശമായി ബാധിക്കുന്നു.

വെണ്ണ : വെണ്ണയിൽ കൊഴുപ്പ് അടങ്ങിയിരിക്കുന്നു. ഇത് ഉയർന്ന കൊളസ്ട്രോളിന് കാരണമാകുന്നു. ഹൃദയാഘാതം തടയാൻ വെണ്ണ പൂർണമായും ഒഴിവാക്കണം.

ജങ്ക് ഫുഡ്സ് : ജങ്ക് ഫുഡുകളിലെ പ്രിസർവേറ്റീവുകൾ, അഡിറ്റീവുകൾ, അനാരോഗ്യമായ കൊഴുപ്പുകൾ എന്നിവ ഹൃദയ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.

ഫാസ്റ്റ് ഫുഡ്സ് : സ്ഥിരമായി ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് ശരീര ഭാരം, ഉയർന്ന രക്തസമ്മർദ്ദം, കൊളസ്‌ട്രോളിന്റെ അളവ് എന്നിവ വർധിക്കാൻ കാരണമാകും. ഫാസ്റ്റ് ഫുഡിലെ ഉയർന്ന സോഡിയവും കൊഴുപ്പും ഹൃദയാരോഗ്യത്തെ മോശമായി ബാധിക്കുന്നു.