വ്യക്കയുടെ ആരോഗ്യം ഡബിളാക്കാം; ഈ ഭക്ഷണങ്ങള്‍ കഴിക്കൂ

വെബ് ഡെസ്ക്

ശരീരത്തില്‍ നിന്ന് വിഷാംശം പുറന്തള്ളുന്നതില്‍ നിർണായക പങ്കുവഹിക്കുന്ന അവയവമാണ് വൃക്ക

വൃക്കകളുടെ പ്രവർത്തനം ശരീരത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിലും സുപ്രധാനമാണ്

വൃക്കകളുടെ പ്രവർത്തനം മികച്ചതാക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ പരിശോധിക്കാം

ബ്ലൂബെറി - നിരവധി പോഷകങ്ങളും ആന്‍റിഓക്സിഡന്‍റുകളുമടങ്ങിയ ബ്ലൂബെറി വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു

വെളുത്തുള്ളി - ആന്റിഓക്സിഡന്റ് ഘടകങ്ങള്‍ വെളുത്തുള്ളിയിലടങ്ങിയിട്ടുണ്ട്

മഞ്ഞള്‍ - ആന്റിഓക്സിഡന്റ് ഘടകങ്ങള്‍ കൂടുതലുള്ള ഒന്നാണ് മഞ്ഞള്‍. ഇത് വീക്കം കുറയ്ക്കാനും വൃക്കകളുടെ ആരോഗ്യം വർധിപ്പിക്കാനു സഹായിക്കുന്നു

ക്യാപ്സിക്കം - വിറ്റാമിന്‍ എ, സി എന്നിവയ്ക്ക് പുറമെ ആന്റിഓക്സിഡന്റ്സും ക്യാപ്സിക്കത്തില്‍ അടങ്ങിയിരിക്കുന്നു. പൊട്ടാസിയത്തിന്റെ അളവ് കുറവായതിനാല്‍ കിഡ്നിയുടെ ആരോഗ്യത്തിന് അനുയോജ്യമാണ്

ഒലിവ് ഓയില്‍ - കിഡ്നിയുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന വിറ്റാമിന്‍ ഇ ഒലിവ് ഓയിലില്‍ അടങ്ങിയിട്ടുണ്ട്