ഡയറ്റില്‍ കൊഴുപ്പ് ഉൾപ്പെട്ടിട്ടുണ്ടോ? പരിചയപ്പെടാം ആരോഗ്യകരമായ കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍

വെബ് ഡെസ്ക്

ഭക്ഷണക്രമത്തില്‍ ശ്രദ്ധ ചെലുത്തിയാല്‍ മാത്രമേ ആരോഗ്യകരമായ ജീവിതരീതി നമുക്ക് കെട്ടിപ്പടുക്കാന്‍ സാധിക്കുകയുള്ളൂ. ശരീരത്തിന് ആവശ്യമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്

ശരീരത്തില്‍ കൊഴുപ്പ് ആവശ്യമായ ഘടകമാണ്. ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. അത്തരം ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നമുക്ക് പരിചയപ്പെടാം

അവൊക്കാഡോ, ഏത്തപ്പഴം

അവൊക്കാഡോ, ഏത്തപ്പഴം പോലുള്ള പഴവര്‍ഗങ്ങളില്‍ ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയിരിക്കുന്നു.

നട്‌സും വിത്തുകളും

കുതിര്‍ത്ത ബദാം, വാല്‍നട്‌സ്, വറുത്ത ചണവിത്ത്, എള്ള് തുടങ്ങിയ ആരോഗ്യകരമായ നട്‌സിലും വിത്തിലും ശരീരത്തിന് ആവശ്യമായ കൊഴുപ്പുകള്‍ അടങ്ങിയിരിക്കുന്നു

നെയ്യ്

ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിരിക്കുന്ന മറ്റൊരു പദാര്‍ത്ഥമാണ് നെയ്യ്

തൈര്

ആരോഗ്യകരമായ കൊഴുപ്പിന്റെ ഗുണം ലഭിക്കാന്‍ തൈരും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്

ഡാര്‍ക്ക് ചോക്ലേറ്റ്

ആരോഗ്യകരമായ കൊഴുപ്പ് ധാരാളം അടങ്ങിയിട്ടുള്ളതാണ് ഡാര്‍ക്ക് ചോക്ലേറ്റുകള്‍. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ കൊഴുപ്പിന്റെ ഗുണങ്ങള്‍ നമുക്ക് ലഭിക്കുന്നു

സാല്‍മണ്‍

സാല്‍മണ്‍ പോലുള്ള കൊഴുപ്പുള്ള മത്സ്യങ്ങള്‍ ഒമേഗ ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടമാണ്. ഇത് ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തിന് ഗുണം ചെയ്യും