വെബ് ഡെസ്ക്
ശരീരത്തിന്‌റെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ രക്തശുദ്ധി പ്രധാനമാണ്
ആന്‌റിഓക്‌സിഡന്‌റുകളും പോഷകങ്ങളും നിറഞ്ഞ ഭക്ഷണങ്ങള്‍ കരളിന്‌റെ പ്രവര്‍ത്തനം സുഗമമാക്കുകയും നീര്‍വീക്കം പ്രതിരോധിച്ച് രക്തപ്രവാഹം കൂട്ടുകയും ചെയ്യും
പ്രകൃതിദത്തമായി രക്തം ശുദ്ധീകരിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ അറിയാം
വെള്ളം
ശരീരത്തിലെ വിഷാംശവും മലിനവസ്തുക്കളും നീക്കം ചെയ്ത് നാച്വറല്‍ ബ്‌ളഡ് പ്യൂരിഫയറായി വെള്ളം പ്രവര്‍ത്തിക്കുന്നു
ബീറ്റ്‌റൂട്ട്
വിഷാംശം നീക്കം ചെയ്ത് രക്തപ്രവാഹം സുഗമമാക്കാനും കരളിന്‌റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ഹീമോഗ്ലോബിന്‌റെ അളവ് കൂട്ടാനും ബീറ്റ്‌റൂട്ട് സഹായിക്കും
മഞ്ഞള്‍
മഞ്ഞളിലുള്ള കുര്‍ക്കുമിന്‍ ആന്‌റിഇന്‍ഫ്‌ലമേറ്ററി ആന്‌റിഓക്‌സിഡന്‌റ് ഗുണങ്ങളുള്ളവയാണ്. ഇത് കരളിനെയും രക്തത്തെയും ശുദ്ധീകരിക്കും
വെളുത്തുള്ളി
നാച്വറല്‍ ബ്ലഡ് ക്ലെന്‍സറാണ് വെളുത്തുള്ളി. ഇതിലുള്ള അല്ലിസിന്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തപ്രവാഹം കൂട്ടാനും ഉപകരിക്കും
ചീര
വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്‌റിഓക്‌സിഡന്‌റുകള്‍ എന്നിവയാല്‍ സമ്പന്നമായ ചീര കരളിന്‌റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ഡീടോക്‌സിഫൈ ചെയ്യുകയും ചെയ്യുന്നു
നാരങ്ങ
വിറ്റാമിന്‍ സിയാല്‍ സമ്പുഷ്ടമായ നാരങ്ങ രക്തത്തെ ഡീടോക്‌സിഫൈ ചെയ്യുകയും പ്രതിരോധ വ്യവസ്ഥ ശക്തമാക്കുകയും ചെയ്യും. നാരങ്ങാവെള്ളം രക്തം ശുദ്ധീകരിക്കും
മാതളം
ആന്‌റിഓക്‌സിഡന്‌റുകളാലും പോളികെമിക്കലുകളാലും സമ്പന്നമായ മാതളം ബ്ലഡ് ഹെല്‍ത് നിലനിര്‍ത്തും
ഇഞ്ചി
രക്തം ശുദ്ധീകരിക്കാനും ദഹനപ്രവര്‍ത്തനത്തിനും സഹായകമാണ് ഇഞ്ചി
ഗ്രീന്‍ ടീ
കറ്റേച്ചിനുകള്‍, ആന്‌റിഓക്‌സിഡന്‌റുകള്‍ എന്നിവയാല്‍ സമ്പന്നമായ ഗ്രീന്‍ ടീ രക്തം ശുദ്ധീകരിക്കാനും കരളിന്‌റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും
സീസണല്‍ ഫ്രൂട്‌സ്
നാരുകളാലും ആന്‌റിഓക്‌സിഡന്‌റുകളാലും സമ്പുഷ്ടമായ പഴങ്ങള്‍ രക്തത്തില്‍നിന്ന് വിഷാംസം നീക്കം ചെയ്യാന്‍ സഹായിക്കും
ഉലുവ
ഡീടോക്‌സിഫൈ ഗുണങ്ങളാലും ആന്‌റിഓക്‌സിഡന്‌റ് ഘടകങ്ങളാലും മുന്നിലാണ് ഉലുവ. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും സഹായിക്കും