മധുരക്കൊതി നിയന്ത്രിക്കാം ഒപ്പം ശരീരഭാരവും; ഈ ഭക്ഷണങ്ങളിലൂടെ

വെബ് ഡെസ്ക്

മധുരം കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാൽ പഞ്ചസാരയുടെ അളവ് ശരീരത്തിലേക്ക് അമിതമായി ചെല്ലുന്നത് പല ആരോഗ്യപ്രശ്‌നങ്ങളിലേക്കും വഴിവെക്കും

ശരീരഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും ഒഴിവാക്കേണ്ടവയാണ് പഞ്ചസാര. എന്നാൽ ഇടയ്ക്ക് വെറുതേ ഇരിക്കുമ്പോള്‍ മധുരം കഴിക്കാന്‍ തോന്നുന്നവരുണ്ട്. ചിലപ്പോള്‍ ആഹാരം കഴിച്ച് കഴിയുമ്പോള്‍ മധുരം കഴിക്കണം എന്ന് തോന്നുന്നവരുമുണ്ട്

മധുരത്തോടുള്ള ആസക്തി കുറയ്ക്കുക അത്ര എളുപ്പമല്ല. അതേസമയം മധുരം കഴിച്ചുകൊണ്ട് ശരീരഭാരം കുറയ്ക്കുക എന്നതും കഠിനമാണ്. പക്ഷെ ഇവ രണ്ടും ഒരുമിച്ച് കൊണ്ടുപോകാൻ സാധിക്കുന്ന ചില ലഘു ഭക്ഷണങ്ങളുണ്ട്

ഈ മധുരക്കൊതിയെ നിയന്ത്രിച്ച് ഒപ്പം ശരീരഭാരവും നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം

ബെറി പഴങ്ങൾ

സ്ട്രോബെറി, റാസ്ബെറി, ബ്ലാക്ക്ബെറി തുടങ്ങിയ ബെറികൾ സ്വാഭാവികമായും മധുരമുള്ളവയാണ്. അവയിൽ കലോറി കുറവായതിനാൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും, ഒപ്പം ഇവയിൽ ധാരാളം നാരുകളും അടങ്ങയിട്ടുണ്ട്

ഡാർക്ക് ചോക്ലേറ്

ഡാർക്ക് ചോക്ലേറ്റിലെ ആന്റിഓക്‌സിഡന്റുകളുടെയും പോളിഫെനോൾസ്, ഫ്ളവനോളുകൾ, കാറ്റെച്ചിനുകൾ എന്നിവയുടെയുമെല്ലാം സാന്നിധ്യമുണ്ട്. ഇവയെല്ലാം ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും

യോഗർട്ട്

പഞ്ചസാരയുടെ ആസക്തി നിയന്ത്രിക്കാൻ സഹായിക്കുന്ന മികച്ച ഉപായമാണ് യോഗാർട്ട്. പ്രോട്ടീനും കാൽസ്യവും അടങ്ങിയ ആരോഗ്യകരമായ ലഘുഭക്ഷണമാണിത്. ഇത് വിശപ്പ് ശമിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു

ഈന്തപ്പഴം

ധാരാളം പോഷകഗുണമുള്ളവയാണ് ഈന്തപ്പഴം. നാരുകൾ, പൊട്ടാസ്യം, ഇരുമ്പ് എന്നിവ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ, മധുരത്തോടുള്ള ആസക്തി നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു

ചിയ വിത്തുകൾ

ചിയ വിത്തുകളിൽ ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാൽ വിശപ്പ് ശമിപ്പിക്കാനും അതുവഴി അമിതഭാരം കുറയ്ക്കാനും സഹായിക്കും