കുട്ടികൾക്ക് ഭക്ഷണം നൽകുമ്പോൾ ശ്രദ്ധിക്കാം; തൊണ്ടയിൽ കുടുങ്ങാൻ സാധ്യത കൂടുതൽ

വെബ് ഡെസ്ക്

കുട്ടികളുടെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങി പല അപകടങ്ങളും സംഭവിക്കാനുള്ള സാധ്യത വളരെക്കൂടുതലാണ്

തൊണ്ടയിൽ കുടുങ്ങാൻ സാധ്യതയുള്ള ഭക്ഷണങ്ങൾ കുട്ടികൾക്ക് കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കാം

മുന്തിരി

പെട്ടെന്ന് വിഴുങ്ങിപ്പോകാൻ പാകത്തിനുള്ള പഴമാണ് മുന്തിരി. കുട്ടികള്‍ അബദ്ധത്തില്‍ വിഴുങ്ങിയാൽ ശ്വാസനാളത്തില്‍ കുടുങ്ങാന്‍ സാധ്യതയുണ്ട്

പോപ്‌കോണ്‍

ക്രമരഹിതമായ വലിപ്പത്തിലുള്ള ഭക്ഷണമാണ് പോപ്‌കോണ്‍. ശ്രദ്ധയില്ലാതെ കുട്ടികള്‍ കഴിക്കുന്നത് അപകടത്തിന് കാരണമാകും

മിഠായികള്‍

വലിയ വലുപ്പത്തിലുള്ള കട്ടിയുള്ള മിഠായികള്‍ കുട്ടികള്‍ക്ക് നല്‍കുന്നത് ഒഴിവാക്കണം. കുട്ടികള്‍ക്ക് കടിക്കാന്‍ പാകത്തിനുള്ള മിഠായികള്‍ നല്‍കുന്നതായിരിക്കും നല്ലത്

കാരറ്റ്

പോഷകഗുണമുള്ളതിനാല്‍ പല മാതാപിതാക്കളും കുട്ടികള്‍ക്ക് വേവിക്കാതെ കാരറ്റ് കൊടുക്കാറുണ്ട്. എന്നാല്‍ കാരറ്റ് കുട്ടികള്‍ക്ക് കടിക്കാന്‍ പ്രയാസമുള്ളതിനാല്‍ ചെറിയ കഷ്ണങ്ങളാക്കി വിഴുങ്ങാന്‍ സാധ്യതയുണ്ട്. ഇത് തൊണ്ടയിൽ കുടുങ്ങാൻ ഇടയാക്കും

കട്ടിയുള്ള ഭക്ഷണങ്ങള്‍

മാംസം, ചീസ് പോലുള്ള കട്ടിയുള്ള ഭക്ഷണങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കണം

ച്യൂയിംഗം

ച്യൂയിംഗം ചവയ്ക്കുന്നതിനിടെ ചില കുട്ടികള്‍ അത് വിഴുങ്ങാന്‍ സാധ്യതയുണ്ട്. അത് വലിയ അപകടങ്ങളുണ്ടാക്കാം

നട്‌സും വിത്തുകളും

പല നട്‌സുകളും വിത്തുകളും കുട്ടികള്‍ക്ക് പൂര്‍ണമായി ചവയ്ക്കാനും കഴിക്കാനും ബുദ്ധിമുട്ടായിരിക്കും. അതിനാല്‍ ഇവ ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞ് മാത്രം നൽകാം