തൈറോയ്ഡ് പ്രശ്നങ്ങൾ ഉണ്ടോ? ഈ ഭക്ഷണങ്ങൾ ശീലമാക്കാം

വെബ് ഡെസ്ക്

ഹോർമോൺ തുല്യത നിലനിർത്തുന്നതിലും ശരീരത്തിന്റെ മെറ്റബോളിസം, വളർച്ച, വികാസം എന്നിവയെ നിയന്ത്രിക്കുന്നതിലും തൈറോയ്ഡ് ഗ്രന്ഥികൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. തൈറോയ്ഡ് ഗ്രന്ഥികളാണ് തൈറോയ്ഡ് ഹോർമോണുകൾ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നത്

ശരീരത്തിന്റെ താപനില, ഹൃദയമിടിപ്പ് എന്നിവയും മറ്റ് പ്രധാനമായ ശാരീരിക പ്രവർത്തനങ്ങളെയും തൈറോയ്ഡ് ഹോർമോണുകൾ നിയന്ത്രിക്കുന്നുണ്ട്

തൈറോയ്ഡ് ഹോർമോണുകൾ സന്തുലിതമല്ലെങ്കിൽ ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. അതിനാൽ തൈറോയ്ഡ് ഗ്രന്ഥികളുടെ ആരോഗ്യം നിലനിർത്തേണ്ടത്ത് അത്യാവശ്യമാണ്

അനാരോ​ഗ്യകരമായ ഭക്ഷണ ശീലങ്ങൾക്കൊപ്പം, മദ്യപാനവും തൈറോയ്ഡിന്റെ പ്രവർത്തനത്തെ ബാധിക്കും. ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും മാറ്റം വരുത്തുന്നതിലൂടെ നിങ്ങളുടെ തൈറോയിഡിന്റെ പ്രവർത്തനത്തെ മികച്ച രീതിയിൽ നിയന്ത്രിക്കാനാകും

തൈറോയ്ഡ് പ്രശ്നങ്ങൾ അകറ്റി തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രവർത്തനം മികച്ചതാക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം

തൈര്

മികച്ച പ്രോബയോട്ടിക് ആണ് തൈര്. നമ്മുടെ ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും തൈരിൽ അടങ്ങിയിട്ടുണ്ട്. ദഹനവ്യവസ്ഥയെ ശമിപ്പിക്കുന്നതിനും വയറുവേദനയെ ചികിത്സിക്കുന്നതിനും ഫലപ്രദമാണിവ

മുട്ട

പ്രധാന തൈറോയ്ഡ് ഹോർമോണായ തൈറോക്‌സിന്റെ നിർമ്മാണത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ഭക്ഷണമാണ് മുട്ട. അയോഡിന്റെ മികച്ച ഉറവിടമാണ് മുട്ട

ചിയ വിത്തുകൾ

തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യകരമായ പ്രവർത്തനത്തെ സഹായിക്കുന്ന ഭക്ഷണമാണ് ചിയ വിത്തുകൾ. ഒമേഗ -3 കൊഴുപ്പുകളും ചിയ വിത്തുകളിൽ ധാരാളമായുണ്ട്

നെല്ലിക്ക

വിവിധ ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ് നെല്ലിക്ക. തൈറോയ്ഡ് ഗ്രന്ഥിയെ ആരോഗ്യകരമായി നിലനിർത്താനും നെല്ലിക്ക സഹായിക്കും. ഒരു ഓറഞ്ച് കഴിച്ചാൽ ലഭിക്കുന്നതിന്റെ എട്ടിരട്ടി വിറ്റാമിൻ സിയാണ് ഒരു നെല്ലിക്ക കഴിച്ചാൽ ലഭിക്കുക

ബ്രോക്കോളി

ശരീരത്തിന്റെ ആരോഗ്യത്തിന് ആവശ്യമായ നാരുകൾ, പ്രോട്ടീൻ, വൈറ്റമിൻ ഇ, വൈറ്റമിൻ ബി, പൊട്ടാസ്യം എന്നിവ ബ്രോക്കോളിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്

അവോക്കാഡോ

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നത്തിനും രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും സാഹായിക്കുന്ന ഊർജ്ജ സമ്പുഷ്ടമായ ഭക്ഷണമാണ് അവോക്കാഡോ

നാരങ്ങാ വെള്ളം

വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് നാരങ്ങ. ശരീരത്തെ സന്തുലിതമാക്കാനും ശുദ്ധീകരിക്കാനും സഹായിക്കുന്നതിന് ആയുർവേദ ചികിത്സകൾ ചെറുചൂടുള്ള നാരങ്ങ വെള്ളം ശുപാർശ ചെയ്യുന്നു