കരളിന്‌റെ ആരോഗ്യം കാക്കാന്‍ കഴിക്കാം ഈ സൂപ്പര്‍ ഫുഡുകള്‍

വെബ് ഡെസ്ക്

ലോകജനസംഖ്യയുടെ 38 ശതമാനവും ഫാറ്റിലിവര്‍ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. പ്രധാന ധര്‍മങ്ങള്‍ നിര്‍വഹിക്കുന്ന ഒരവയവം എന്ന നിലയില്‍ കരളിനെ സംരക്ഷിക്കേണ്ടത് പരിഗണന അര്‍ഹിക്കുന്ന ഒന്നാണ്

കരളിന്‌റെ ആരോഗ്യം സംരക്ഷിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ അറിയാം

മഞ്ഞള്‍

മഞ്ഞളിലെ കുര്‍ക്കുമിന്‍ എന്ന ഘടകത്തിന് ആ്‌റി ഇന്‍ഫ്‌ളമേറ്ററി ആന്‌റിഓക്‌സിഡന്‌റ് ഗുണങ്ങളുണ്ട്. നീര്‍വീക്കം കുറച്ച് കരളിന്‌റെ ആരോഗ്യം നിലനിര്‍ത്താന്‍ മഞ്ഞളിനു സാധിക്കും

ഗ്രീന്‍ ടീ

ആന്‌റിഓക്‌സിഡന്‌റുകളാല്‍ സംപുഷ്ടമായ ഗ്രീന്‍ ടീയിലെ കറ്റേച്ചിന്‍ കരളിന്‌റെ ആരോഗ്യം സംരക്ഷിക്കുന്നു. ആന്‌റിഓക്‌സിഡന്‌റുകള്‍ ഓക്‌സിഡേറ്റീവ് സ്‌ട്രെസും നീര്‍വീക്കവും കുറയ്ക്കാന്‍ സഹായിക്കുന്നു

Picasa

നാരക ഫലങ്ങള്‍

കരളിനെ ബാധിക്കുന്ന വിഷകരമായ വസ്തുക്കള്‍ നീക്കാന്‍ നാരകഫലങ്ങള്‍ സഹായിക്കും. നാരിഞ്ജിന്‍, നാരിന്‍ജെനിന്‍ തുടങ്ങിയ ആന്‌റിഓക്‌സിഡന്‌റുകള്‍ കരളിനുണ്ടാകുന്ന തകരാറുകള്‍ പ്രതിരോധിക്കുന്നു

പച്ചക്കറികള്‍

ബ്രോക്കോളി, കാബേജ് തുടങ്ങിയവ കരളിന്‌റെ ആരോഗ്യം സംരക്ഷിക്കുന്നവയാണ്. ഗ്ലൂക്കോസിനോലേറ്റുകളാല്‍ സമ്പുഷ്ടമായ ഈ പച്ചക്കറികള്‍ കരളിലെ വിഷാംശം ഇല്ലാതാക്കാന്‍ സഹായിക്കുന്ന എന്‍സൈമുകളെ ഉത്തേജിപ്പിക്കുന്നു

ഒമേഗ 3- ഫാറ്റിഫിഷ്

ഹൃദോരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം കരളിന്‌റെ ആരോഗ്യത്തിനും ഒമേഗ 3 ഫാറ്റിഫിഷുകള്‍ ഉത്തമമാണ്. ഇവയിലുള്ള ആന്‌റിഓക്‌സിഡന്‌റുകളാണ് കരളിനെ സംരക്ഷിക്കുന്നത്

ബീറ്റ്‌റൂട്ട്

രക്തസംക്രമണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്. നൈട്രേറ്റുകളാല്‍ സമൃദ്ധമായ ബീറ്റ്‌റൂട്ടിലെ ബീറ്റയിന്‍ കരളിലെ വിഷാംശം നീക്കാന്‍ സഹായിക്കുന്നു

ഒലിവ് ഓയില്‍

കരളിനുണ്ടാകുന്ന നീര്‍വീക്കവും ഓക്‌സിഡേറ്റീവ് സ്‌ട്രെസും കുറയ്ക്കാന്‍ ഒലിവ് ഓയില്‍ സഹായിക്കും. ഇതിലുള്‌ല ആന്‌റിഓക്‌സിഡന്‌റുകളും ആരോഗ്യകരമായ കൊഴുപ്പുകളും കരളിന്‌റെ ആരോഗ്യം സംരക്ഷിക്കുന്നു

വാല്‍നട്ട്

ആന്‌റിഓക്‌സിഡന്‌റ്, അമിനോ ആസിഡ്, ഒമേഗ 3 ഫാറ്റിആസിഡ് എന്നിവയാല്‍ സമൃദ്ധമായ വാല്‍നട്ട് നീര്‍വീക്കം കുറയ്ക്കാനും വിഷാംശം നീക്കാനും സഹായകമാണ്