നടുവേദന അലട്ടുന്നുണ്ടോ? ഈ ഭക്ഷണങ്ങള്‍ ശീലിച്ചു നോക്കൂ

വെബ് ഡെസ്ക്

പലരെയും അലട്ടുന്ന വലിയൊരു ആരോഗ്യപ്രശ്‌നമാണ് നടുവേദന.

നമ്മുടെ ഭക്ഷണ രീതികളും ജീവിത ശൈലിയും നടുവേദനയ്ക്ക് കാരണമാകുന്നുണ്ടാകാം.

അതിനാല്‍, നടുവേദന മറികടക്കാന്‍ ശേഷിയുള്ള ഭക്ഷണങ്ങള്‍ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്.

ദിവസവും ഒരു ഗ്ലാസ് ചെറി ജ്യൂസ് കുടിക്കുന്നത് നടുവേദന കുറയുന്നതിന് സഹായിക്കും. ചെറിയില്‍ ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ അടങ്ങിയിട്ടുള്ളതിനാലാണ് ഇത് വേദന ശമിപ്പിക്കുന്നത്.

ഇഞ്ചി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും നടുവേദന കുറയുന്നതിന് സഹായിക്കുന്നു. മാത്രമല്ല കുടലിന്റെ ആരോഗ്യത്തിനും ഇത് നല്ലതാണ്.

ചീര, മധുരക്കിഴങ്ങ്, തണ്ണിമത്തന്‍, ഗ്രീന്‍ ടീ, ബീന്‍സ്, നട്‌സ് എന്നിവ ഉള്‍പ്പെടുത്തിയുള്ള ഭക്ഷണക്രമം നടുവേദന കുറയ്ക്കാൻ സഹായിക്കും.

ഈ ഭക്ഷണങ്ങളിലെ ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളാണ് വേദന കുറയ്ക്കാന്‍ സഹായിക്കുന്നത്.

ഒമേഗ 3 ഘടകങ്ങളുള്ള ഭക്ഷണങ്ങളും നടുവേദന കുറയ്ക്കാന്‍ സഹായിക്കും. ഒലിവ് ഓയില്‍, പഴങ്ങള്‍, പച്ചക്കറികള്‍, എന്നിവയില്‍ ഒമേഗ 3 യുടെ ഘടകങ്ങള്‍ ധാരാളമുണ്ടാകും