തൈറോയ്ഡിന്‌റെ ആരോഗ്യം: കഴിക്കാം ഈ ഭക്ഷണങ്ങള്‍

വെബ് ഡെസ്ക്

ഉപാപചയ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതില്‍ തൈറോയ്ഡ് ഗ്രന്ഥിക്ക് പ്രധാന പങ്കുണ്ട്

ഇതിനായി കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയെന്നു നോക്കാം

അയഡൈസ്ഡ് ഉപ്പ്, കടല്‍ മത്സ്യങ്ങള്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍, മുട്ട എന്നിന അയണിന്‌റെ അംശം കൂടിയ ഭക്ഷണങ്ങളാണ്. ഹോര്‍മോണ്‍ ഉല്‍പാദനത്തിന് ഇവ കഴിക്കേണ്ടതുണ്ട്

ബ്രസീല്‍ നട്‌സ്, സൂര്യകാന്തി വിത്ത്, ട്യൂണ, ചിക്കന്‍, മുട്ട എന്നിവയിലുള്ള സെലേനിയം തൈറോയ്ഡി ഹോര്‍മോണ്‍ മെറ്റബോളിസത്തെ നിയന്ത്രിക്കുകയും നീര്‍വീക്ക സാധ്യത കുറയ്ക്കുകയും ചെയ്യും

സാല്‍മണ്‍, മത്തി, അയല പോലുള്ള ഫാറ്റി ഫിഷുകളും ഫ്‌ലാക്‌സ് സീഡ്, ചിയ സീഡ്, വാല്‍നട്ട് തുടങ്ങിയവയും ആന്‌റിഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുള്ളവയാണ്. ഇവ തൈറോയ്ഡിന്‌റെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ പ്രധാനമാണ്

ബെറി, ഓറഞ്ച്, കാരറ്റ്, ചീര തുടങ്ങിയവയിലെ ആന്‌റിഓക്‌സിഡന്‌റുകള്‍ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും മുഴുവന്‍ ആരോഗ്യത്തിനും സഹായകമാണ്

ക്വിനോവ, ബ്രൗണ്‍ റൈസ്, ഓട്‌സ് തുടങ്ങിയ മുഴുധാന്യങ്ങളിലെ നാരുകളും പോഷകങ്ങളും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും തൈറോയ്ഡിന്‌റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും

അവക്കാഡോ, ഒലിവ് ഓയില്‍, നട്‌സ്, സീഡ്‌സ് എന്നിവ ഹോര്‍മോണ്‍ ഉല്‍പാദനത്തെ പ്രോത്സാഹിപ്പിക്കുന്നു