ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍

വെബ് ഡെസ്ക്

തണുത്ത താപനില ചില ഭക്ഷണങ്ങളുടെ പോഷകവും രുചിയും ഘടനയും മാറ്റുന്നതിനാല്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ല

ഇത്തരത്തിലുള്ള ഏഴ് ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം

തക്കാളി

സാധാരണ ഊഷ്മാവില്‍ തക്കാളി സൂക്ഷിക്കുന്നതാണ് ഉത്തമം. തണുത്ത താപനില തക്കാളിയുടെ രുചി കുറയ്ക്കും

ഉരുളക്കിഴങ്ങ്

ഫ്രിഡ്ജിലെ തണുത്ത ഊഷ്മാവ് ഉരുളക്കിഴങ്ങിലെ അന്നജത്തെ പഞ്ചസാരയാക്കി മാറ്റുകയും മധുരം കലര്‍ന്ന രുചി ഉണ്ടാക്കുകയും ചെയ്യും. ഇത് പ്രമേഹരോഗികള്‍ക്ക് ദോഷകരമാണ്

ഉള്ളി

തണുപ്പ് ഉള്ളിയെ മൃദുവും പൂപ്പല്‍ നിറഞ്ഞതുമാക്കി മാറ്റും. സാധാരണ ഊഷ്മാവില്‍ വായുസഞ്ചാരമുള്ള സ്ഥലത്ത് ഉള്ളി സൂക്ഷിക്കുന്നതാണ് ഉത്തമം

വെളുത്തുള്ളി

ഫ്രിഡ്ജില്‍ വെളുത്തുള്ളി സൂക്ഷിക്കുന്നത് അത് വളരാനും മുള വരാനും കാരണമാകും. ഇത് രുചിനഷ്ടം വരുത്തും

ബ്രഡ്

ഫ്രിഡ്ജിലെ തണുപ്പ് ബ്രഡ് കട്ടിയാക്കുന്നു. സാധാരണ താപനിലയില്‍ ഇത് സൂക്ഷിക്കുന്നതാണ് ഗുണകരം

വാഴപ്പഴം

ഫ്രിഡ്ജില്‍ വാഴപ്പഴം സൂക്ഷിക്കുന്നത് ഇത് പഴുക്കുന്നതിന് തടസം സൃഷ്ടിക്കുകയും തോല് കറുക്കുന്നതിന് കാരണമാകുകയും ചെയ്യും

അവോക്കാഡോ

പോഷകങ്ങള്‍ നഷ്ടമാകാതെ അവോക്കാഡോ കഴിക്കാന്‍ സാധാരണ താപനിലയില്‍ സൂക്ഷിക്കുന്നതാണ് ഉത്തമം