ഫ്രിഡ്ജിൽ സൂക്ഷിക്കരുത് ഈ ആഹാര വസ്തുക്കൾ

വെബ് ഡെസ്ക്

ചോക്ലേറ്റ്

ചൂടുകാലത്ത് അലിഞ്ഞുപോകുന്നത് തടയാൻ നമ്മൾ ചിലപ്പോൾ ചോക്ലേറ്റ് ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്. എന്നാൽ, ഇത്തരത്തിൽ സൂക്ഷിക്കുന്നത് ദഹന പ്രശ്നങ്ങൾ, വയറിളക്കം പോലെയുള്ള അവസ്ഥകൾക്ക് കാരണമായേക്കാം.

തേൻ

ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് വഴി തേനിന്റെ സ്വാഭാവിക രുചി നഷ്ടപ്പെടാം. അതിനാൽ, തണുപ്പുളളതും ഇരുണ്ടതുമായ സ്ഥലങ്ങളിൽ സൂക്ഷിക്കുന്നതാണ് ഉചിതം.

അവോകാഡോ

പാകമാകാത്ത അവോകാഡോ ഫ്രിഡ്ജിൽ വച്ചാൽ തണുപ്പ് കാരണം പഴുക്കുകയില്ല. അതിനാൽ ഫ്രിഡ്ജിന് പുറത്തായി അവോകാഡോ സൂക്ഷിക്കുന്നതായിരിക്കും പഴുക്കാൻ നല്ലത്.

കാപ്പിപ്പൊടി

ഫ്രിഡ്ജിനുള്ളിൽ സൂക്ഷിച്ചാൽ കാപ്പിപ്പൊടി മറ്റ് ഭക്ഷണത്തിന്റെ മണം ആഗിരണം ചെയ്യും. അതിനാൽ, മറ്റ് ഭക്ഷണത്തിന്റെ ഒപ്പം ഒരിക്കലും കാപ്പിപ്പൊടി ഫ്രിഡ്ജിൽ വയ്ക്കരുത്.

ബ്രെഡ്

കൂടിപ്പോയാൽ 4,5 ദിവസം മാത്രമേ ബ്രെഡ് ഉപയോഗിക്കാൻ പാടുള്ളു. എന്നാൽ ചിലർ ബ്രെഡ് ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്. ഇത് ബ്രെഡിനെ കട്ടിയുള്ളതാക്കും.

ഉരുളക്കിഴങ്ങ്

കടുത്ത ചൂടുള്ള സമയങ്ങളിൽ പോലും ഉരുളക്കിഴങ്ങ് ഫ്രിഡ്ജിൽ സൂക്ഷിക്കാറില്ല. തണുപ്പ് ഉരുളക്കിഴങ്ങിലുള്ള അന്നജത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കുകയും പാകം ചെയ്യുന്ന സമയത്ത് ഉരുളക്കിഴങ്ങിന് മധുരം അനുഭവപ്പെടാൻ അതു കാരണമാകുകയും ചെയ്യുന്നു.

വെള്ളരിക്ക

ഫ്രിഡ്ജിൽ വയ്ക്കുന്നത് വഴി വെള്ളരിക്കയിൽ ജലാംശം കൂടുകയും ചതഞ്ഞ പരുവത്തിലായി മാറുകയും ചെയ്യുന്നു. അതിനാൽ, വെള്ളരിക്ക ഫ്രിഡ്ജിൽ വയ്ക്കുന്നത് പരമാവധി ഒഴിവാക്കുക. ഇനി വയ്ക്കണമെന്ന് നിർബന്ധമാണെങ്കിൽ ഒരു കവർ ഉപയോഗിച്ച് പൊതിഞ്ഞുവയ്ക്കുക. ഇത് അമിത തണുപ്പിനെ പ്രതിരോധിക്കുന്നു.

വെളുത്തുള്ളി

വെളുത്തുള്ളി എപ്പോഴും സാധാരണ താപനിലയിൽ സൂക്ഷിക്കുന്നതാണ് നല്ലത്. വെളുത്തുള്ളി ഫ്രിഡ്ജിൽ വയ്ക്കുന്നത് വഴി പൂപ്പൽ പിടിക്കാനും, കട്ടിയുള്ളതായി മാറാനും സാധ്യതയുണ്ട്.