അസിഡിറ്റിയാണോ പ്രശ്‌നം; ഒഴിവാക്കേണ്ട ശീലങ്ങളും പതിവാക്കേണ്ട ഭക്ഷണങ്ങളും

വെബ് ഡെസ്ക്

അസിഡിറ്റി പലരെയും അലട്ടുന്ന പ്രശ്നമാണ്. അസിഡിറ്റിയുണ്ടാകാനുള്ള കാരണങ്ങൾ പലതാണ്. ഭക്ഷണശീലങ്ങൾ കൊണ്ടും ജീവിതശൈലി കൊണ്ടുമാണ് പ്രധാനമായും അസിഡിറ്റിയുണ്ടാകുന്നത്

കൃത്യതയില്ലാത്ത ഭക്ഷണക്രമം, കടുത്ത മാനസിക സമ്മർദ്ദം, ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ഭക്ഷണം കഴിക്കുന്നത്, അമിതാഹാരം, ഭക്ഷണമേ കഴിക്കാതിരിക്കുന്നത്, തുടങ്ങിയ ശീലങ്ങള്‍ അസിഡിറ്റിക്ക് കാരണമാകും

അസിഡിറ്റിയുള്ളവർ ഭക്ഷണകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. എരിവ്, പുളി, മസാല എന്നിവയുടെ അമിത ഉപയോഗം, പഴകിയ മത്സ്യവും മാംസവും എന്നിവയും അസിഡിറ്റി ഉണ്ടാക്കാം

അസിഡിറ്റിയകറ്റാൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടവ ഏതൊക്കെയാണെന്ന് നോക്കാം

ഇഞ്ചി

ഇഞ്ചി കഴിക്കുന്നത് ദഹനം സുഗമമാക്കി അസിഡിറ്റി തടയാൻ സഹായിക്കും

തൈര്

വയറ്റിനകത്തെ നല്ലയിനം ബാക്ടീരിയകളെ വളര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ് തൈര്

വെള്ളരിക്ക

വേനൽക്കാലത്ത് വെള്ളരിക്ക കഴിക്കുന്നത് നിർജ്ജലീകരണ പ്രശ്നം തടയും. ഇത് അസിഡിറ്റി, ഗ്യാസ് എന്നിവയ്ക്ക് കാരണമാകുന്ന ആസിഡ് ഉത്പാദനം കുറയ്ക്കുന്നു.

പെരുഞ്ചീരകം

ഭക്ഷണശേഷം അല്‍പം പെരുഞ്ചീരകം കഴിച്ചാല്‍ അസിഡിറ്റിയെ അകറ്റാന്‍ സാധിക്കും. ദഹനം മെച്ചപ്പെടുത്താൻ ഇവ സഹായിക്കും. ഇതിലടങ്ങിയിട്ടുള്ള ഫൈറ്റോ ഈസ്ട്രജനുകൾ ദഹന പ്രക്രിയ സുഗമമാക്കും

പാൽ

അസിഡിറ്റി പ്രശ്നമുള്ളവർ ദിവസവും ഒരു കപ്പ് പാൽ കുടിക്കുന്നത് ഏറെ നല്ലതാണ്. പാലിലെ പ്രോട്ടീൻ അൾസറിനെ സുഖപ്പെടുത്തും. പാലും പാലിലെ കൊഴുപ്പും ആമാശയത്തിനു താത്കാലിക സംരക്ഷണവും സുഖവും നൽകും

ഇളനീർ

അതിരാവിലെ തേങ്ങാവെള്ളം കുടിക്കുന്നത് ശരീരത്തെ വിഷവിമുക്തമാക്കുന്നു. ശരീരത്തിന്റെ ദഹനം നിലനിർത്തുന്ന നാരുകളും ആന്റിഓക്‌സിഡന്റുകളും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്

അസിഡിറ്റി പ്രശ്നമുള്ളവർ ക്യാരറ്റ് ജ്യൂസ്, ആപ്പിൾ ജ്യൂസ് എന്നിവ കുടിക്കുന്നത് നല്ലതാണ്

തക്കാളി

അസിഡിറ്റിയുണ്ടാക്കുന്ന ഭക്ഷണത്തില്‍ പ്രധാനമാണ് തക്കാളി. അതുകൊണ്ടുതന്നെ തക്കാളി കഴിവതും കുറഞ്ഞ അളവില്‍ കഴിക്കുക

ചായ, കാപ്പി

അസിഡിറ്റി പ്രശ്നമുള്ളവർ ചായ, കാപ്പി എന്നിവ പൂർണമായും ഒഴിവാക്കണം

വറുത്ത ഭക്ഷണസാധനങ്ങള്‍, എരിവ്, പുളി, ഉപ്പ് എന്നിവ കൂടുതലുള്ള ഭക്ഷണങ്ങള്‍, പിസ്സ തുടങ്ങി കൊഴുപ്പ് അടങ്ങിയിരിക്കുന്ന ഭക്ഷണസാധനങ്ങള്‍ എന്നിവ അമിതമായി കഴിക്കുന്നത് അസിഡിറ്റിക്ക് കാരണമാകും

അമിതമായ മദ്യപാനവും പുകവലിയും അസിഡിറ്റിക്ക് കാരണമാകാറുണ്ട്.

കൃത്യതയില്ലാത്ത ഭക്ഷണക്രമം, ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ഭക്ഷണം കഴിക്കുന്നത്, ഈ ശീലങ്ങളെല്ലാം കഴിവതും ഒഴിവാക്കണം. ഭക്ഷണം കഴിക്കാതിരിക്കുന്നതും നല്ല പ്രവണതയല്ല