പേശികളുടെ ആരോഗ്യത്തിന് ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കാം

വെബ് ഡെസ്ക്

ശരീരത്തിലെ പേശികളുടെ ആരോ​ഗ്യത്തിനും ഫിറ്റ്നസ് സംരക്ഷിക്കാനും ഭക്ഷണങ്ങൾക്ക് വളരെയധികം പ്രാധാന്യമുണ്ട്. കൊഴുപ്പ് കൂടിയതും സംസ്കരിച്ചതുമായ ഭക്ഷണങ്ങൾ മൊത്തത്തിലുളള ആരോ​ഗ്യത്തെ ​ദോഷകരമായി ബാധിക്കും. പേശികളുടെ ആരോ​ഗ്യത്തിന് കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം

പഞ്ചാസര അടങ്ങിയ പാനീയങ്ങളും മധുരപലഹാരങ്ങളും ജ്യൂസുകളും കഴിക്കുന്നത് ശരീരത്തിലെ ഇൻസുലിന്റെ താളം തെറ്റിക്കും. ഇത് കാലക്രമേണ പേശികളുടെ ആരോ​ഗ്യത്തെ നശിപ്പിക്കും

സംസ്കരിച്ച ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിൽ മോശം കൊളസ്ട്രോളിന്റെ അളവ് വർധിക്കുന്നതിന് ഇടയാക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്നതിന് ഇത് ഇടയാക്കും. പ്രത്യേകിച്ചും സംസ്കരിച്ച മാംസം കഴിക്കുന്നത്. ഇത് പേശികളിൽ വീക്കം സൃഷ്ടിക്കുന്നതിന് ഇടയാക്കും

ഫാസ്റ്റ് ഫുഡുകൾ കഴിക്കുന്നത് ഒഴിവാക്കേണ്ട ഒന്നാണ്. ഇതിൽ ധാരാളം കൊഴുപ്പും സോഡിയവും അടങ്ങിയിട്ടിണ്ട്. ഉയർന്ന കലോറിയുളള ഇവ കഴിക്കുന്നതിലൂടെ ശരീരഭാരം വർധിക്കുകയും പേശികളുടെ ആരോ​ഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും

അമിത മദ്യപാനം പേശികൾ വേഗത്തില്‍ ചുരുങ്ങുന്നതിന് കാരണമാകും. പ്രായമാകുന്തോറും പേശികള്‍ക്ക് ബലക്കുറവ് ഉണ്ടാകുന്നതും അവ നഷ്ടപ്പെടുന്നതും സ്വഭാവികമാണ്. എന്നാൽ, മദ്യത്തിന്റെ അമിത ഉപഭോഗം അസ്ഥിപേശികളെ തകരാറിലാക്കുകയും അകാല വാര്‍ധക്യം വര്‍ധിപ്പിക്കുകയും ചെയ്യും

എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക. അതിൽ ധാരാളം ട്രാൻസ് ഫാറ്റുകൾ അടങ്ങിയിട്ടുണ്ട്. ആരോ​ഗ്യത്തിന് ദോഷകരമായ ഇത്തരത്തിലുളള കൊഴുപ്പുകൾ ശരീരത്തിലെ പേശികളിൽ വീക്കം ഉണ്ടാക്കുകയും ശരീരത്തിലെ മൊത്തത്തിലുളള ആരോ​ഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും

സംസ്കരിച്ച ഭക്ഷണങ്ങളും ഫാസ്റ്റ് ഫുഡുകളും കഴിക്കുന്നത് വഴി ശരീരത്തിൽ ആവശ്യത്തിലധകമായി ഉപ്പ് എത്തുന്നതിന് ഇടയാകും. സോഡിയം ശരീരത്തിൽ കൂടുന്നത് നിർജ്ജലീകരണത്തിന് വഴിവയ്ക്കുകയും പേശികളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും

ടിന്നിലടച്ചു വരുന്ന സോസുകളും സോഡ അടക്കമുളള കൃത്രിമ പാനീയങ്ങളും ഉപയോ​ഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഇവയിൽ അടങ്ങിയിട്ടുളള സോഡിയവും കൃത്രിമ മധുരവും ശരീരത്തിലെ ഇൻസുലിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുകയും ഇത് കാലക്രമേണ പേശികളെ ദുർബലപ്പെടുത്തുകയും ചെയ്യും