ആസ്ത്മ പ്രശ്നങ്ങളുണ്ടോ? ഈ ഭക്ഷണങ്ങൾ ഒഴിവാക്കണം

വെബ് ഡെസ്ക്

ശ്വാസനാളത്തിൽ കഫക്കെട്ട് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നമാണ് ആസ്ത്മ. വിട്ടുമാറാത്ത ചുമയും ശ്വാസംമുട്ടുമാണ് ആസ്ത്മയുടെ പ്രധാന ലക്ഷണങ്ങൾ

ഭക്ഷണക്രമണങ്ങളിലെ മാറ്റങ്ങളിലൂടെ ആസ്ത്മ രോഗം നിയന്ത്രിക്കാനാകും. ചില ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ ആസ്ത്മയുടെ രോഗ ലക്ഷണങ്ങൾ വഷളാകാനുള്ള സാധ്യതകൾ ഏറെയാണ്. ആസ്ത്മ രോഗികൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം

ജങ്ക് ഫുഡ് ഇനത്തിൽ പെടുന്ന ബർഗർ, പിസ്സ പോലുള്ളവയും സംസ്കരിച്ച ഭക്ഷണ പദാർത്ഥങ്ങളും കഴിവതും ആസ്ത്മ രോഗികൾ ഒഴിവാക്കണം. 2013ൽ നടത്തിയ പഠനത്തിൽ, ആഴ്ചയിൽ മൂന്ന് തവണയോ അതിൽ കൂടുതലോ ജങ്ക് ഫുഡ് കഴിക്കുന്നവർക്ക് കടുത്ത ആസ്ത്മയും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു

എണ്ണയിൽ പൊരിച്ചതും വറുത്തതുമായ ഭക്ഷണങ്ങളുടെ അമിത ഉപയോഗം ഒഴിവാക്കണം. കൂടാതെ, സൾഫൈറ്റ്സ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുക

ഫാറ്റി ഫുഡ് അഥവാ കൊഴുപ്പ് കൂടുതൽ അടങ്ങിയ ഭക്ഷണം കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം. പാൽ ഉൽപ്പന്നങ്ങൾ ആസ്തമയുള്ളവർ പൂർണമായും ഒഴിവാക്കുക

അധിക മധുരമുള്ളതും ഒരുപാട് ഉപ്പുചേർന്നതുമായ ഭക്ഷണങ്ങൾ ആസ്ത്മ രോഗികൾ ഒഴിവാക്കണം

ചായ, കോഫി എന്നിവ അധികമായി കുടിക്കുന്നത് ആസ്ത്മയുടെ രോഗ ലക്ഷണങ്ങൾ വർധിപ്പിക്കും

ആസ്തമരോ​ഗികൾ നിർബന്ധമായും ഒഴിവാക്കേണ്ട ഒന്നാണ് മധുരപാനീയങ്ങൾ. സോഡ പോലുള്ള ശീതളപാനീയങ്ങൾ ആസ്ത്മ രോഗികളുടെ ആരോഗ്യത്തിന് നല്ലതല്ല. മധുരപാനീയങ്ങൾ കുടിക്കുന്നത് കുട്ടികളില്‍ ആസ്ത്മയ്ക്ക് കാരണമായേക്കുമെന്ന് പഠനം