ഇന്‍സുലിന്‍ പ്രതിരോധത്തെ ചെറുക്കുന്ന എട്ടു ഭക്ഷണപദാര്‍ത്ഥങ്ങൾ

വെബ് ഡെസ്ക്

കോശങ്ങള്‍ രക്തത്തിലെ ഗ്ലുക്കോസിനെ സ്വാംശീകരിക്കാത്തത് മൂലം ശരീരത്തില്‍ ഇന്‍സുലിന്‍ അമിതമായി ഉല്‍പാദിപ്പിക്കപ്പെടുന്ന അവസ്ഥയാണ് ഇന്‍സുലിന്‍ പ്രതിരോധം. ഇന്‍സുലിന്‍ പ്രതിരോധത്തെ ചെറുക്കാന്‍ കഴിയുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഏതൊക്കെയെന്നു നോക്കാം.

വെള്ളക്കടല

വെള്ളക്കടയില്‍ അടങ്ങിയിരിക്കുന്ന ബയോകാനിന്‍ എ എന്ന ഐസോഫ്ളാവനുകള്‍ക്ക് ഇന്‍സുലിന്‍ പ്രതിരോധത്തെ ചെറുക്കാനാകും.

സോയാബീന്‍

സോയാബീനില്‍ അടങ്ങിയിരിക്കുന്ന ബയോആക്റ്റീവ് സംയുക്തങ്ങള്‍ രക്തത്തിലെ ഗ്‌ളൂക്കോസ് ട്രാന്‍സ്‌പോര്‍ട്ടറുകളുടെ അളവ് വര്‍ധിപ്പിച്ച് ഇന്‍സുലിന്‍ പ്രതിരോധം തടയുന്നു.

Gladys Soriano

കറുവപ്പട്ട

കറുവപ്പട്ട ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദം കുറച്ച് ഇന്‍സുലിന്‍ സംവേദനക്ഷമതയും, ഇന്‍സുലിന്‍ നിയന്ത്രണവും വര്‍ധിപ്പിക്കുന്നു.

ഇഞ്ചി

ഇഞ്ചി ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ ഇന്‍സുലിന്‍ പ്രതിരോധത്തെയും പ്രമേഹത്തെയും തടയാന്‍ കഴിയും.

റോസ്‌മേരി

റോസ്‌മേരി ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതിലൂടെ രക്തത്തിലെ ഗ്ലുക്കോസിന്റെ അളവ് ക്രമപ്പെടുകയും ഇന്‍സുലിന്‍ പ്രതിരോധം കുറയുകയും ചെയ്യുന്നു.

ഉലുവ

നാരുകളാല്‍ സമ്പുഷ്ടമായ ഉലുവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതോടെ ആഹാരശേഷമുള്ള ഇന്‍സുലിന്‍ വര്‍ധനവിനെ പ്രതിരോധിക്കാന്‍ കഴിയും.

കറ്റാര്‍വാഴ

കറ്റാര്‍വാഴ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതോടെ പ്രമേഹം പിടിപെടുന്നതിനെ തടയാനും ഇന്‍സുലിന്‍ പ്രതിരോധത്തെ നിയന്ത്രിക്കാനും കഴിയും.

ബദാംപരിപ്പ്

ദിവസേന ബദാം കഴിക്കുന്നതിലൂടെ ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കുന്ന ബീറ്റ കോശങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുകയും ഇന്‍സുലിന്‍ പ്രതിരോധം കുറയുകയും ചെയുന്നു.

ജലം

മതിയായ രീതിയില്‍ വെള്ളം കുടിക്കുന്നത് ഇന്‍സുലിന്‍ പ്രതിരോധത്തെ തടഞ്ഞു പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു.