മദ്യപാനം നിർത്താൻ ആഗ്രഹിക്കുന്നുണ്ടോ? ഇവ കഴിക്കാം

വെബ് ഡെസ്ക്

മദ്യപാനം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? എങ്കിൽ ആ സമയത്തുണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ ഈ ആഹാരങ്ങള്‍ നിങ്ങളെ സഹായിക്കും

നട്സ്

ധാതുക്കളുടെയും ആരോഗ്യകരമായ കൊഴുപ്പിന്റെയും ഉറവിടമാണ് നട്സ്. മദ്യപാനം നിർത്താന്‍ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഇടയ്ക്കിടെ നട്സ് കഴിക്കാം, ആ തോന്നലൊഴിവാക്കാൻ ശ്രമിക്കാം

സൂര്യകാന്തി വിത്ത്

ഡോപമിന്റെ അളവ് വർധിപ്പിക്കാന്‍ സൂര്യകാന്തി വിത്ത് കഴിക്കുന്നത് നല്ലതാണ്

ധാന്യങ്ങള്‍

ഫൈബർ അടങ്ങിയ ധാന്യങ്ങള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിന് സഹായിക്കും

ഇരുമ്പ്

ഇരുമ്പിന്റെ അംശം അടങ്ങിയ ആഹാരം കഴിക്കുന്നത് ഇരുമ്പിന്റെ അഭാവം മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ തടയും

മീന്‍

പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് മത്സ്യം. അതിനാല്‍ തന്നെ ഭക്ഷണത്തില്‍ മത്സ്യം ഉള്‍പ്പെടുത്താം

ബൈറീസ്

വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടമാണ് ബൈറീസ്. അതിനാല്‍ അവ ധാരാളം കഴിക്കാം

പച്ചക്കറികള്‍

പച്ചക്കറികളില്‍ ധാരാളം പോഷകങ്ങളും, നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തില്‍ പഞ്ചസാരയുടെ അളവ് നിലനിർത്താന്‍ സഹായിക്കും

പഴങ്ങള്‍

പഴങ്ങളില്‍ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്. ഇത് മദ്യപാനം കുറയ്ക്കുന്ന സമയത്തെ നിർജലീകരണം തടയും

Claudia Totir