ആർത്തവത്തീയതി ക്രമീകരിക്കണോ? ഈ ഭക്ഷണങ്ങൾ കഴിക്കാം

വെബ് ഡെസ്ക്

സ്ത്രീകളുടെ ജീവിതത്തിന്റെ ഭാഗമാണ് ആർത്തവം. ചില മാസങ്ങളിൽ കൃത്യമായ ഇടവേളകളിൽ നിന്നു വ്യതിചലിച്ച് ഏതെങ്കിലും വിശേഷദിവസങ്ങളിലോ ഉത്സവ സമയങ്ങളിലോ യാത്ര പോകുമ്പോഴോ ആയിരിക്കും ആർത്തവം ഉണ്ടാകുന്നത്

ഇത്തരം സാഹചര്യങ്ങളിൽ വൈകാരികവും ശാരീരികവുമായി തളർന്നുപോകുന്നതിനാൽ വിശേഷ ദിവസങ്ങൾ മുന്നിൽകണ്ട് മരുന്ന് കഴിച്ച് ആർത്തവ ദിവസം വൈകിപ്പിക്കുകയോ നേരത്തെയാക്കുകയോ ചെയ്യുന്നവരാണ് ഭൂരിഭാഗം സ്ത്രീകളും

എന്നാൽ ആർത്തവം നേരത്തെയാക്കാൻ മരുന്നുകൾ കഴിക്കുന്നത് ഒഴിവാക്കുകയാണ് ആരോഗ്യത്തിന് നല്ലത്. പകരം ചില ഭക്ഷണങ്ങൾ ആർത്തവം വൈകിപ്പിക്കാൻ സഹായിക്കും. അവ ഏതൊക്കെയാണെന്ന് നോക്കാം

മഞ്ഞൾ

മഞ്ഞൾ സ്ഥിരമായി ഉപയോഗിക്കുന്നത് ആർത്തവം വൈകിപ്പിക്കുന്നതിനു സഹായകമാണ്. ഇതിനായി പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കുന്നതാണ് ഉത്തമം

കടുക്

ആർത്തവം വൈകിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് കടുക്. ആർത്തവത്തീയതിക്ക് മുൻപുള്ള ഒരാഴ്ച ഒരു ടീസ്പൂൺ കടുക് ഒരു ഗ്ലാസ് വെള്ളത്തിൽ രാത്രി മുഴുവൻ കുതിർത്തുവച്ച് പിറ്റേന്ന് രാവിലെ കുടിക്കുക

ഇഞ്ചി

ഇഞ്ചി കഴിക്കുന്നതിലൂടെ ശരീരത്തിലെ വീക്കം കുറയുകയും രക്തയോട്ടം മെച്ചപ്പെടുകയും ചെയ്യും

പപ്പായ

പപ്പായ കഴിക്കുന്നതിലൂടെ ശരീരത്തിലെ ഹോർമോണുകളെ നിയന്ത്രിക്കാൻ സാധിക്കും. പപ്പായയിൽ കരോട്ടിൻ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ ഈസ്ട്രജന്റെ അളവ് വർധിപ്പിക്കുകയും ഗർഭാശയത്തിലെ രക്തയോട്ടം ക്രമീകരിക്കുകയും ചെയ്യും. അതിനാൽ, ദിവസം വൈകിപ്പിക്കാൻ മികച്ചതാണ് പപ്പായ

പയർ വർഗങ്ങൾ

ആർത്തവം വൈകിപ്പിക്കാനുള്ള മികച്ച വഴിയാണ് പയർ വർഗങ്ങൾ. ചെറിയ അളവിൽ പയർ വറുത്ത് ദിവസവും കഴിക്കുന്നത് ഗുണം ചെയ്യും. ആർത്തവമാകുന്നതിന് പത്ത് ദിവസം മുൻപെ ഇങ്ങനെ ചെയ്യുന്നത് ആർത്തവം വൈകിപ്പിക്കാൻ സഹായിക്കും

കറുവപ്പട്ട

കറുവപ്പട്ടയിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് ആർത്തവം വൈകിപ്പിക്കാനും ഒപ്പം ആർത്തവവേദന കുറയ്ക്കുവാനും സഹായകമാണ്

പൈനാപ്പിൾ

ആർത്തവം പ്രതീക്ഷിക്കുന്ന ദിവസത്തിന് 10 ദിവസം മുമ്പ് പെെനാപ്പിൾ ജ്യൂസ് സ്ഥിരമായി കുടിക്കുന്നത് ആർത്തവം നേരത്തെയാക്കാൻ സഹായിക്കും

തണ്ണിമത്തൻ

ആർത്തവം തുടങ്ങാൻ സാധ്യതയുള്ള ആഴ്ചയ്ക്ക് മുന്നോടിയായി ദിവസവും തണ്ണിമത്തൻ കഴിക്കുന്നതും ജ്യൂസ് ആക്കി കുടിക്കുന്നതും ആർത്തവം വൈകിപ്പിക്കാൻ ഒരു പരിധി വരെ സഹായകമാണ്

നാരങ്ങ

നാരങ്ങ നീര് വെള്ളത്തിൽ കലർത്തി കുടിക്കുന്നത് ശരീരത്തിലെ അസിഡിറ്റി വർധിപ്പിച്ച് ആർത്തവം വൈകിപ്പിക്കാൻ സഹായിക്കും