പല്ല് നീക്കം ചെയ്തോ; ഈ സമയത്ത് ഇവ ഭക്ഷണമാക്കാം

വെബ് ഡെസ്ക്

പല്ല് നീക്കം ചെയ്തതിന് ശേഷം എല്ലാ ഭക്ഷണവും കഴിക്കാനാവുമോ? ഏതെല്ലാം ഭക്ഷണങ്ങളാണ് കഴിക്കേണ്ടത് ?

പല്ലുകള്‍ നീക്കം ചെയ്തതിന് ശേഷം കട്ടിയുള്ള ഭക്ഷണം കഴിക്കുന്നത് ഏറെ പ്രയാസകരമാണ്. പ്രത്യേകം തയ്യാറാക്കിയ ആഹാരം കഴിക്കാൻ ഈ സമയത്ത് ശ്രദ്ധിക്കാം.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് ഉടച്ചുണ്ടാക്കുന്ന ഭക്ഷണ പദാഥങ്ങള്‍ ഈ സമയത്ത് കഴിക്കുന്നത് ഏറെ നല്ലതാണ്

പുഡിങ്

കഴിക്കാന്‍ വളരെ എളുപ്പമുള്ള ഭക്ഷണമാണ് പുഡിങ്. ഇഷ്ടാനുസരണം പല ഫ്ലേവറിലുള്ളത് തിരഞ്ഞെടുക്കാം.

തൈര്

ചെറുതണുപ്പുള്ള തൈര് വേദന ശമിപ്പിക്കും. നിങ്ങളുടെ താല്‍പ്പര്യത്തിനനുസരിച്ച് കട്ടിയില്ലാത്ത ഫ്രൂഡ്സും അതോടൊപ്പം ചേർക്കാം

മുട്ട

മുട്ട ഓംലറ്റായി കഴിക്കുന്നതിന് പകരം, സ്ക്രാംബിള്‍ഡ് എഗ് കഴിക്കാം

സൂപ്പ്

പല്ല് നീക്കം ചെയ്ത ശേഷം എളുപ്പത്തില്‍ കഴിക്കാന്‍ കഴിയുന്ന ഒന്നാണ് സൂപ്പ്. ഇഷ്ടമുള്ള ചേരുവകള്‍ ചേർത്ത് സൂപ്പ് തയ്യാറാക്കിയാല്‍ മടുപ്പില്ലാതെ കഴിക്കാം.

ഹമ്മൂസ്

പോഷക സമൃദ്ധവും കഴിക്കാന്‍ എളുപ്പവുമായതിനാല്‍ മൃദുവായ ബ്രഡിനോടൊപ്പം ഹമ്മൂസ് കഴിക്കാം

ഐസ്ക്രീം

പല്ല് നീക്കം ചെയ്ത ശേഷം ഐസ്ക്രീം കഴിക്കാം. വീട്ടില്‍ തന്നെ ഉണ്ടാക്കുന്നതാണെങ്കില്‍ അത്രയും നല്ലത്

ന്യൂഡില്‍സ്

ചവയ്ക്കാതെയും കഴിക്കാവുന്നതിനാല്‍‍ ന്യൂഡില്‍സ് ഒരു നല്ല വിഭവമാണ് ഈസമയം. വിശപ്പും മാറും, കഴിക്കുമ്പോഴുള്ള വേദനയൊഴിവാക്കുകയും ചെയ്യാം.