നല്ല ഉറക്കം ലഭിക്കും; ഉറങ്ങുന്നതിന് മുമ്പ് ഇവ ശീലമാക്കാം

വെബ് ഡെസ്ക്

ആരോഗ്യകരമായ ജീവിതശൈലിക്ക് മതിയായ ഉറക്കം അത്യാവശ്യമാണ്. ദിവസവും എട്ട് മണിക്കൂർ നേരമെങ്കിലും ഉറങ്ങണമെന്നാണ് വിദഗ്ധർ പറയുന്നത്

പല കാരണങ്ങൾ കൊണ്ടും ഉറക്കം നഷ്പ്പെടുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ടോ? എങ്കിൽ ഉറങ്ങുന്നതിന് മുമ്പ് ഈ ഭക്ഷണ-പാനീയങ്ങൾ ശീലമാക്കിയാൽ മതി, നല്ല ഉറക്കം ലഭിക്കും

ചൂട് പാൽ

ഉറങ്ങുന്നതിന് മുമ്പ് ചെറു ചൂടോടെ പാൽ കുടിക്കുന്നത് നല്ല ഉറക്കത്തെ പ്രോത്സാഹിപ്പിക്കും. പാലിലടങ്ങിയിട്ടുള്ള കാൽസ്യം, വിറ്റാമിൻ ഡി, മെലാടോണിൻ, ട്രിപ്റ്റോഫാൻ തുടങ്ങിയവ നല്ല ഉറക്കം വർധിപ്പിക്കും

ചാമോമൈൽ ചായ

ആസ്റ്ററേസി സസ്യകുടുംബത്തിലെ ഔഷധസസ്യമാണ് ചാമോമൈൽ. നിരവധി ആരോഗ്യപ്രശ്നങ്ങൾക്കുള്ള പ്രകൃതിദത്ത പരിഹാരമായി ചാമോമൈൽ ചായ ഉപയോഗിക്കുന്നുണ്ട്. ഉറക്കമില്ലായ്മയെ പ്രതിരോധിക്കുന്ന ആന്റിഓക്സിഡന്റായ എപിജെനിൻ അടങ്ങിയതാണ് ചാമോമൈൽ ചായ

വാല്‍നട്ട്

വാല്‍നട്ട് നല്ല ഉറക്കത്തിന് ആവശ്യമായ മെലറ്റോണിൻ, സെറോടോണിൻ, മഗ്നീഷ്യം തുടങ്ങിയവ നൽകും

ബദാം

ശരീരത്തിന് ആവശ്യമായ പോഷകങ്ങളുടെ കലവറയാണ് ബദാം. നല്ല ഉറക്കശീലം ക്രമീകരിക്കാൻ ഇതിലെ പോഷകങ്ങൾ സഹായകമാണ്

പാഷൻ ഫ്ലവര്‍ ചായ

പാഷൻ ഫ്ലവറിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ഉത്കണ്ഠ കുറയ്ക്കാനും ഉറക്കമില്ലായ്മ പരിഹരിക്കാനും ഉത്തമമാണ് പാഷൻ ഫ്ലവർ. പാഷൻ ഫ്ലവർ ഉപയോഗിച്ച് ചായയുണ്ടാക്കി കുടിക്കുന്നത് തലച്ചോറിലെ ഗാമാ അമിനോബ്യൂട്ടിക് ആസിഡ് വർധിപ്പിക്കുകയും കേന്ദ്ര നാഡീവ്യവസ്ഥയിലെ പ്രവർത്തനം കുറയ്ക്കുകയും ചെയ്യുന്നു. ഇതുവഴി ശരീരത്തിന് ആവശ്യമായ വിശ്രമവും മികച്ച ഉറക്കവും ലഭിക്കും

ഓട്സ്

കിടക്കുന്നതിന് മുമ്പ് ഓട്സ് കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. മെലറ്റോണിന്റെ ഉറവിടം കൂടിയാണ് ഓട്സ്

ഡാർക്ക് ചോക്ലേറ്റ്

ഡാര്‍ക്ക് ചോക്ലേറ്റില്‍ അടങ്ങിയിരിക്കുന്ന സെറോടോണിൻ നല്ല ഉറക്കത്തിന് സഹായിക്കും. രാത്രി ഉറങ്ങുന്നതിന് മുമ്പ് ചെറിയ പീസ് ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണ്

നേന്ത്രപ്പഴം

രാത്രിയില്‍ നേന്ത്രപ്പഴം കഴിക്കുന്നത് ശരീരത്തിലെ പേശികളെ വിശ്രമിക്കാന്‍ സഹായിക്കും. ഉയര്‍ന്ന അളവില്‍ പൊട്ടാസ്യവും മഗ്നീഷ്യവും നേന്ത്രപ്പഴത്തിൽ അടങ്ങിയിട്ടുള്ളതിനാൽ ഹോര്‍മോണുകളെ നിയന്ത്രിക്കുന്നതിനും നല്ല ഉറക്കം ലഭ്യമാക്കാനും ഉത്തമമാണ്