ഉത്കണ്ഠയാണോ പ്രശ്നം? ഭക്ഷണക്കാര്യത്തിലും ശ്രദ്ധവേണം

വെബ് ഡെസ്ക്

ജീവിതത്തിൽ ഉത്കണ്ഠയുടേയും സമ്മർദ്ദത്തിന്റേയും അവസ്ഥയിലൂടെ കടന്നുപോകാത്ത മനുഷ്യർ വിരളമാണ്. ശരീരത്തിനും മനസിനും വിശ്രമം നല്‍കുന്നതിനൊപ്പം തന്നെ ഭക്ഷണക്കാര്യങ്ങളിലുള്‍പ്പെടെ ഈ സമയത്ത് കുറച്ച് ശ്രദ്ധ ചെലുത്തുന്നത് നല്ലതാണ്

സംസ്കരിച്ച മാംസം, മധുരം അടങ്ങിയ ഭക്ഷണങ്ങൾ, ചായ, കാപ്പി എന്നിവ കോർട്ടിസോളിന്റെ ഉത്പാദനം വർധിപ്പിക്കുകയും ഉത്കണ്ഠ കൂട്ടാനിടയാക്കുകയും ചെയ്യും

കശുവണ്ടി, ഓറഞ്ച്, ഡാർക്ക് ചോക്ലേറ്റ്, മഞ്ഞൾ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്

ഭക്ഷണത്തിന് ഒരു പരിധിവരെ ശരീരത്തിൽ മരുന്നായി പ്രവർത്തിക്കാൻ കഴിയും. ഉത്കണ്ഠയ്ക്കെതിരെയുളള മികച്ച പ്രതിരോധം കൂടിയാണിത്

കശുവണ്ടിയിൽ ഉയർന്ന അളവില്‍ മഗ്നീഷ്യം അടങ്ങിയിരിക്കുന്നതിനാൽ ഇത് മനസിന് ശാന്തത കൈവരിക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു

ബെറി ധാരാളം കഴിക്കുന്നതും ഉത്കണ്ഠ കുറയ്ക്കുന്നതിന് സഹായിക്കും. ഉത്കണ്ഠ എന്ന അവസ്ഥ വഷളാക്കുന്ന ഓക്സിഡേറ്റീവ് സമ്മർദത്തിൽ നിന്ന് ശരീരത്തെയും തലച്ചോറിനെയും സംരക്ഷിക്കാൻ കഴിയുന്ന ആന്റി ഓക്‌സിഡന്റുകൾ ബെറിയില്‍ അടങ്ങിയിരിക്കുന്നു

കാബേജ് വര്‍ഗത്തില്‍പ്പെട്ട ബ്രസൽസ് വൈറ്റമിൻ സി സമ്പുഷ്ടമാണ്. സ്ട്രെസ് ഹോർമോണുകൾ ഉത്പാദിപ്പിക്കുന്ന അഡ്രീനൽ ഗ്രന്ഥികൾക്ക് ബ്രസൽസ് നല്ലതാണ്

മത്തി പോലുള്ള മത്സ്യങ്ങളിൽ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകൾക്ക് ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഉത്കണ്ഠയുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ ഇതിനാകും

മഞ്ഞൾ ഭക്ഷണത്തിൽ ഉപയോ​ഗിക്കുന്നത് നല്ലതാണ്. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ ഉത്കണ്ഠ കുറയ്ക്കാന്‍ സഹായിക്കും

പ്രോബയോട്ടിക്‌സ് അടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കാം . അച്ചാറിലെ പ്രോബയോട്ടിക്‌സിന് കുടലിന്റെ ആരോഗ്യത്തെ സഹായിക്കുമെന്ന് വിവിധ പഠനങ്ങളില്‍ പറയുന്നു

അവോക്കാഡോ ഉപയോഗിക്കാം. ഇതിലടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകളും വൈറ്റമിൻ ബിയും സമ്മർദവും ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കും

ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നതും നല്ലതാണ്. ഡാർക്ക് ചോക്ലേറ്റിലെ ഫ്ലേവനോയ്ഡുകൾക്ക് മൂഡ് സ്വിങ്സ് കുറയ്ക്കാനാകും

ഉത്കണ്ഠയുളളവരുടെ പ്രധാന പ്രശ്നം ഉറക്കക്കുറവാണ്. ഗ്രീൻ ടീയിൽ കാണപ്പെടുന്ന അമിനോ ആസിഡായ എൽ-തിയനൈൻ ഉറക്കക്കുറവ് പരിഹരിക്കാൻ സഹായിക്കും