കരളിന്റെ ആരോഗ്യത്തിന് ഭക്ഷണക്കാര്യത്തിലും ശ്രദ്ധവേണം

വെബ് ഡെസ്ക്

മറ്റ് അവയവങ്ങളെ പോലെ തന്നെ കരളിനേയും സംരക്ഷിക്കണം. മഞ്ഞപ്പിത്തം, ഫാറ്റി ലിവർ, ലിവർ സിറോസിസ് എന്നിവ കരളിനെ ബാധിക്കുന്ന രോഗങ്ങളാണ്

അനാരോഗ്യകരമായ ജീവിതശൈലിയാണ് പലപ്പോഴും കരളിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നത്. ശരിയായ ഭക്ഷണം കരളിനെ ദീർഘകാലത്തേയ്ക്ക് ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കും

പഴങ്ങളും പച്ചക്കറികളും

പഴങ്ങളിലും പച്ചക്കറികളിലും ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നു. ഇത് കരൾ സംരക്ഷണത്തിൽ വലിയ പങ്കുവഹിക്കുന്നു

ബെറീസ്, സിട്രസ് പഴങ്ങൾ (ഓറഞ്ച്, നാരങ്ങ), ഇലക്കറികൾ, ബ്രോക്കോളി, കാബേജ്, റാഡിഷ്, കോളിഫ്ലവർ എന്നിവയെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക

Junghee Choi

ധാന്യങ്ങൾ

നാരുകളുടെ മികച്ച ഉറവിടമാണ് ധാന്യങ്ങൾ. ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്താൻ ഇവ സഹായിക്കുന്നു

ധാന്യങ്ങളിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകളും പോഷകങ്ങളും രക്തത്തിലെ മാലിന്യങ്ങൾ ശുദ്ധീകരിക്കുകയും കരളിനെ സംരക്ഷിക്കുകയും ചെയ്യും

കൊഴുപ്പ് കുറഞ്ഞ പ്രോട്ടീൻ

ചിക്കൻ, മത്സ്യം, ബീൻസ് തുടങ്ങിയവ കരളിന് ആവശ്യമായ പോഷകങ്ങളുടെ നല്ല ഉറവിടമാണ്. കരളിന്റെ ശരിയായ പ്രവർത്തനത്തിനും ശരീരഭാരം നിലനിർത്തുന്നതിനും ഇത് സഹായിക്കുന്നു

വെള്ളം

ധാരാളം വെള്ളം കുടിക്കുന്നത് കരളിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കും. എല്ലാ ദിവസവും കുറഞ്ഞത് 2-3 ലിറ്റർ വെള്ളം കുടിക്കാം