ഉന്മേഷവും ആരോഗ്യവും ഉറപ്പ്; ബ്രേക്ക്ഫാസ്റ്റിൽ ഈ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തൂ

വെബ് ഡെസ്ക്

ഒരു ദിവസം മുഴുവന്‍ ഉന്‍മേഷവും ഊര്‍ജവും നിലനിര്‍ത്തുന്നതിൽ പ്രഭാത ഭക്ഷണം വഹിക്കുന്ന പങ്ക് വലുതാണ്. അതിനാലാണ് പ്രഭാത ഭക്ഷണം ഒഴിവാക്കരുതെന്ന് പറയുന്നത്

പ്രോട്ടീനും വിറ്റാമിനുകളും മറ്റ് പോഷകങ്ങളും അടങ്ങിയവ പ്രഭാത ഭക്ഷണത്തില്‍ ഉൾപ്പെടുത്തുന്നതോടെ അന്നേ ദിവസം കൂടുതല്‍ ഉന്മേഷം ലഭിക്കും

ഉന്മേഷത്തിനും ആരോഗ്യത്തിനും പ്രഭാത ഭക്ഷണത്തില്‍ ഉൾപ്പെടുത്താവുന്നത് ഏന്തൊക്കെയാണെന്ന് നോക്കാം

മുട്ട

പല തരത്തിലുള്ള പോഷകങ്ങളാൽ അടങ്ങിയ ഒന്നാണ് മുട്ട. പ്രോട്ടീന്‍ റിച്ചായിട്ടുള്ള മുട്ട പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഊര്‍ജം നിലനിര്‍ത്താന്‍ സഹായിക്കും

ഓട്‌സ്

ഫൈബർ അടങ്ങിയ കലോറി കുറഞ്ഞ ഓട്സ് പ്രഭാത ഭക്ഷണമായി കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. വിറ്റാമിന്‍ ബി, അയണ്‍, ഫൈബര്‍, മഗ്നീഷ്യം, സിങ്ക്, സെലേനിയം എന്നിവയെല്ലാം ഓട്സിൽ അടങ്ങിയിട്ടുണ്ട്

ഇഡ്ഡലി

കലോറി വളരെ കുറഞ്ഞ ഇവ ദഹനത്തിന് ഏറെ ഗുണം ചെയ്യും. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ഇഡ്ഡലി കഴിക്കാം

വെജിറ്റബിൾ ജ്യൂസ്

ദഹനം മെച്ചപ്പെടുത്തുന്നതിനും വണ്ണം കുറയ്ക്കുന്നതിനും വെജിറ്റബിൾ ജ്യൂസ് രാവിലെ കുടിക്കുന്നത് നല്ലതാണ്. പച്ചക്കറികള്‍ ഉപയോഗിച്ച് സാലഡ് തയ്യാറാക്കി കഴിക്കുന്നതും ഗുണം ചെയ്യും

പഴങ്ങള്‍

രാവിലെ തന്നെ വെറും വയറ്റില്‍ പഴങ്ങള്‍ കഴിച്ചാല്‍ അവയുടെ ഗുണങ്ങള്‍ പൂര്‍ണമായും ലഭിക്കും

ചിയ സീഡ്‌സ്

നാരുകളാലും പ്രോട്ടീനുകളാലും പല തരം വിറ്റമിനുകളാലുമെല്ലാം സമ്പന്നമാണ് ചിയ സീഡുകൾ. വണ്ണവും ശരീരത്തിലെ അനാവശ്യ വീക്കവും കുറയ്ക്കാന്‍ ഉത്തമമാണ് ചിയ സീഡ്‌സ്

നേന്ത്രപ്പഴം

പൊട്ടാസ്യം, പ്രോട്ടീൻ, ഫൈബർ എന്നിവയടങ്ങിയ നേന്ത്രപ്പഴം പ്രഭാത ഭക്ഷണത്തിൽ ഉള്‍പ്പെടുത്താം. ഊര്‍ജത്തിന്‍റെ തോത് ഉയര്‍ത്താന്‍ സഹായിക്കുന്ന കാര്‍ബോഹൈഡ്രേറ്റ്സും നേന്ത്രപ്പഴത്തില്‍ ധാരാളമുണ്ട്. ഇവ ഉയര്‍ന്ന രക്തസമ്മര്‍ദത്തെ നിയന്ത്രിക്കാനും സഹായിക്കും

പനീർ

പനീർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ ശരീരത്തിന് വേണ്ട പ്രോട്ടീനും ഊർജവും ലഭിക്കും. പാലില്‍ നിന്നുണ്ടാക്കുന്ന ഉത്പന്നമായതിനാൽ പനീറില്‍ പ്രോട്ടീനും വിറ്റമിനുകളും ധാതുക്കളും ധാരാളമായി അടങ്ങിയിട്ടുണ്ട്

ഗോതമ്പ്, റാഗി എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന ഭക്ഷണങ്ങള്‍ രാവിലെ കഴിക്കുന്നത് നല്ലതാണ്. ഇവ ദഹന പ്രക്രിയ മികച്ചതാക്കുന്നു