മൺസൂൺ ഡയറ്റിൽ ഉൾപ്പെടുത്താം ഈ ഭക്ഷണങ്ങൾ

വെബ് ഡെസ്ക്

കടുത്ത ചൂടിൽ നിന്ന് ആശ്വാസവുമായാണ് മഴ എത്തുന്നത്. പക്ഷേ ഒപ്പം ഒരുപാട് രോഗങ്ങളും നമ്മെ തേടിയെത്തും.

അതിനാൽ ധാരാളം കരുതൽ വേണ്ട സമയം കൂടിയാണ് മഴക്കാലം. നല്ല ഭക്ഷണം കഴിക്കുകയും രോഗപ്രതിരോധശേഷി വളർത്തിയെടുക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.

അതിനാൽ മൺസൂൺ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ ഇതാ

ഞാവല്‍പ്പഴം, ചെറി, പ്ലം, പിയര്‍, പീച്ച്, മാതളം, ഫ്രഷ് ആയിട്ടുള്ള ഈന്തപ്പഴം എന്നിവ കഴിക്കാം.

റാഡിഷ്, വെള്ളരി, വഴുതനങ്ങ എന്നിവയ്ക്കൊപ്പം പടവലം, പാവയ്ക്ക, കുമ്പളം, കോവക്ക തുടങ്ങിയ പച്ചക്കറികൾ മൺസൂൺ ഡയറ്റിൽ ഉൾപ്പെടുത്താം.

ഗ്രാമ്പൂ, മഞ്ഞൾ, കുരുമുളക്, കറുവപ്പട്ട, ഇഞ്ചി, ജാതിക്ക, ഏലം തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

ദിവസം മുഴുവൻ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക

ഭക്ഷണം നന്നായി പാകം ചെയ്ത് കഴിക്കുക. പാകം ചെയ്യുന്നതിന് മുൻപ് ബാക്ടീരിയൽ ഇൻഫെക്ഷനുകൾ ഇല്ലെന്ന് ഉറപ്പാക്കാൻ നന്നായി കഴുകുക.