മാനസിക സമ്മർദം അലട്ടുന്നുണ്ടോ; ഈ ഭക്ഷണങ്ങൾ ശീലമാക്കാം

വെബ് ഡെസ്ക്

ദിവസേന കഴിക്കുന്ന ആഹാരരീതിയിൽ ചില മാറ്റങ്ങൾ വരുത്തുന്നതിലൂടെ മാനസിക സമ്മർദം ചെറുക്കാനാകും. ജോലിയിലെ തിരക്ക് മൂലമുണ്ടാകുന്ന ഉത്കണ്ഠ, ക്ഷീണം, വിട്ടുമാറാത്ത തലവേദന തുടങ്ങി മാനസികാവസ്ഥയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നതെല്ലാം സമ്മർദവുമായി ബന്ധപ്പെട്ടിരിക്കുന്നു

വിശ്രമമില്ലാത്ത ജോലിയും തിരക്കേറിയ ജീവിതശൈലിയും പിന്തുടരുന്നവ‍ർക്ക് മാനസിക പ്രശ്നങ്ങൾ കൂടാനുള്ള സാധ്യത അധികമാണ്. ഭക്ഷണ ക്രമത്തിൽ മാറ്റം വരുത്തുന്നതിലൂടെ മാനസിക പ്രശ്നങ്ങൾ ശരീരത്തെ ബാധിക്കാതെ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും

പ്രോട്ടീൻ, നാരുകൾ, കാർബോഹൈഡ്രേറ്റ്, കൊഴുപ്പ് തുടങ്ങിയവ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം. സമ്മർദം കുറയ്ക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം

സിട്രസ് പഴങ്ങൾ

വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ളവയാണ് സിട്രസ് പഴങ്ങൾ. ഓറഞ്ച്, കമ്പിളി നാരങ്ങ എന്നിവയിലടങ്ങിയിട്ടുള്ള വിറ്റാമിൻ സി കോർട്ടിസോളിന്റെ അളവ് നിയന്ത്രിക്കുന്നതിലൂടെ ശാരീരികവും മാനസികവുമായ സമ്മർദം കുറയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങിലടങ്ങിയിരിക്കുന്ന ബീറ്റ കരോട്ടിന്‍ എന്ന ആന്‍റി ഓക്സിഡന്‍റ് മാനസിക സമ്മർദത്തെ അകറ്റാൻ സഹായിക്കും. ഇതിലൂടെ ഉറക്കമില്ലായ്മയും വിഷാദവും ഉത്കണ്ഠയുമെല്ലാം ഒരു പരിധി വരെ ചെറുക്കാനാകും

തൈര്

ആരോഗ്യത്തിന് വളരെ നല്ലതാണ് തൈര്. കൂടാതെ, ഒരു പ്രോബയോട്ടിക് കൂടിയാണ് തൈര്. ഇതിലടങ്ങിയിരിക്കുന്ന കാൽസ്യം തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തി ഉത്കണ്ഠ അകറ്റാൻ സഹായിക്കും

ഡാർക്ക് ചോക്ലേറ്റ്

സമ്മർദം കുറയ്ക്കാൻ ഏറ്റവും നല്ലതാണ് ഡാർക്ക് ചോക്ലേറ്റ്. മാന‌സിക പിരിമുറുക്കം, പെട്ടെന്നുണ്ടാകുന്ന ദേഷ്യം, അസ്വസ്ഥത, സമാധാനമില്ലായ്മ എന്നിവ അകറ്റാൻ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണ്

സാല്‍മണ്‍

ഒമേഗ-3-ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ സാല്‍മണ്‍ ശരീരത്തിനും മനസ്സിനും ആരോഗ്യം നൽകുന്നു

ബെറി പഴങ്ങൾ

ബ്ലൂബെറീസ്, റാസ്‌ബെറീസ്, ബ്ലാക്ക്‌ബെറീസ്, സ്‌ട്രോബെറീസ് എന്നിവയെല്ലാം ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ്. ബെറി പഴങ്ങൾ കഴിക്കുന്നതിലൂടെ വിഷാദവും ഉത്കണ്ഠയും കുറയ്ക്കാൻ സാധിക്കും