വ്യായാമം ആരോഗ്യത്തിന്, മുന്‍പ് കഴിക്കാം ഈ ഭക്ഷണങ്ങൾ

വെബ് ഡെസ്ക്

ആരോഗ്യകരമായ ശരീരത്തിന് വ്യായാമം അത്യാവശ്യമാണ്

വ്യായാമം തുടങ്ങുന്നതിന് മുമ്പ് ആരോഗ്യപ്രദമായ ഭക്ഷണം കഴിക്കുന്നതും ശരീരത്തിന് നല്ലതാണ്

അത്തരം ചില ഭക്ഷണങ്ങൾ പരിചയപ്പെടാം

പഴം

രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കാനും ഊർജം വർധിപ്പിക്കാനും സഹായിക്കുന്ന പ്രകൃതിദത്ത പഞ്ചസാര, കാർബോഹൈഡ്രേറ്റ്, പൊട്ടാസ്യം എന്നിവയുടെ പ്രകൃതിദത്ത ഉറവിടമാണ് പഴം

പീനട്ട് ബട്ടർ

പീനട്ട് ബട്ടറിൽ പ്രോട്ടീനും കാർബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്. ഇത് ഊർജം നൽകാൻ സഹായിക്കുന്നു

മുട്ട

പ്രോട്ടീൻ കൂടുതലായി അടങ്ങിയ ഭക്ഷണമാണ് മുട്ട. ഇതിൽ അമിനോ ആസിഡ്, ല്യൂസിൻ എന്നിവ അടങ്ങിയിട്ടുണ്ട്

കോഫി

കാപ്പിയിൽ കഫീൻ അടങ്ങിയിട്ടുണ്ട്. ഇത് ഒരു സപ്ലിമെൻ്റായി പ്രവർത്തിക്കുകയും ജാഗ്രതയും വർധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു

ഡ്രൈ ഫ്രൂട്ട്സ്

വാൾനട്സ്, ബദാം തുടങ്ങിയ ഡ്രൈ ഫ്രൂട്സ് ഊർജ സ്രോതസ്സാണ്. ഊർജം വർധിപ്പിക്കുന്ന അവശ്യ പോഷകങ്ങളും വിറ്റാമിനുകളും അവയിൽ അടങ്ങിയിട്ടുണ്ട്