ചർമം ആരോഗ്യകരമാക്കാം; ഈ ഭക്ഷണങ്ങള്‍ കഴിക്കൂ

വെബ് ഡെസ്ക്

ചർമത്തിൻ്റെ ആരോഗ്യം നിലനിർത്തുന്നതില്‍ നമ്മുടെ ഭക്ഷണക്രമത്തിന് വലിയ പങ്കാണുള്ളത്

ഭക്ഷണത്തില്‍ സിങ്ക്, വൈറ്റമിൻ സി തുടങ്ങിയവ അടങ്ങിയ പോഷകങ്ങള്‍ ഉള്‍പ്പെടുത്തുന്നത് ചർമാരോഗ്യം മെച്ചപ്പെടുത്തുന്നു

ചർമാരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന ഭക്ഷണങ്ങള്‍ പരിചയപ്പെടാം

നട്‌സ്

നട്‌സില്‍ ഫാറ്റി ആസിഡുകള്‍, വിറ്റാമിനുകള്‍, ഒമേഗ-3 എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ കൊളാജൻ ഉത്പാദിപ്പിക്കാൻ സഹായിക്കുകയും ചർമം സംരക്ഷിക്കുകയും ചെയ്യുന്നു

കൊഴുപ്പുള്ള മത്സ്യം

മത്തി, അയല, സാല്‍മണ്‍ തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങള്‍ ചർമ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കും. പുതിയ ചർമകോശങ്ങളുടെ വളർച്ച പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു

അവക്കാഡോ

ഇതില്‍ ആരോഗ്യകരമായ കൊഴുപ്പുകളും വിറ്റാമിൻ ഇയും അടങ്ങിയിട്ടുണ്ട്. അവക്കാഡോ ല്യൂട്ടിൻ, സിയാക്സാന്തിൻ തുടങ്ങിയവ ചർമത്തെ സംരക്ഷിക്കുന്നു

സിട്രസ് പഴങ്ങള്‍

ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളിലെ വിറ്റാമിൻ സി ചർമത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു