പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങള്‍ അലട്ടുന്നുവോ? ഭക്ഷണത്തിലുണ്ട് പരിഹാരം

വെബ് ഡെസ്ക്

പലരെയും ആശങ്കപ്പെടുത്തുന്ന ഘടകമാണ് പ്രായം കൂടുന്നത്. എന്നാല്‍ ചില ഭക്ഷണങ്ങളിലൂടെ പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ ഒരുപരിധി വരെ ഇല്ലാതാക്കാം

ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവയാല്‍ സമ്പന്നമായ ഭക്ഷണങ്ങള്‍ പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അത്തരം ചില ഭക്ഷണങ്ങള്‍ പരിചയപ്പെടാം

ബെറികള്‍

ആന്തോസയാനിന്‍, വിറ്റാമിന്‍ സി തുടങ്ങിയ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ബെറികള്‍ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് ചെറുക്കാനും ഇൻഫ്ളമേഷൻ കുറയ്ക്കാനും സഹായിക്കുന്നു

കൊഴുപ്പുള്ള മത്സ്യം

ഒമേഗ-3 ഫാറ്റി ആസിഡുകളാല്‍ സമ്പന്നമായ സാല്‍മണ്‍, അയല, മത്തി തുടങ്ങിയ ഫാറ്റി മത്സ്യങ്ങള്‍ ഇൻഫ്ലമേഷൻ കുറയ്ക്കാനും തലച്ചോറിന്റെ ആരോഗ്യം നിലനിര്‍ത്താനും യുവത്വത്തിന്റെ ഇലാസ്തികത നിലനിര്‍ത്താനും സഹായിക്കുന്നു. ഇത് ചുളിവുകളും നേര്‍ത്ത വരകളും കുറയ്ക്കുന്നു

ഇലക്കറികള്‍

ചീര, കാലെ, സ്വിസ് ചാര്‍ഡ് തുടങ്ങിയ ഇലക്കറികളില്‍ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് സെല്ലുലാര്‍ കേടുപാടുകളില്‍നിന്ന് സംരക്ഷിക്കുകയും കൊളാജന്‍ ഉത്പാദനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു

നട്‌സും വിത്തുകളും

ബദാം, വാള്‍നട്ട്, ഫ്‌ളാക്‌സ് സീഡുകള്‍ തുടങ്ങിയ നട്‌സും വിത്തുകളും അവശ്യ ഫാറ്റി ആസിഡുകള്‍, ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍ എന്നിവയാല്‍ സമ്പന്നമാണ്. ഇത് ചര്‍മത്തെ പോഷിപ്പിക്കുകയും തലച്ചോറിന്റെ പ്രവര്‍ത്തനം വര്‍ധിപ്പിക്കുകയും ഹൃദയാരോഗ്യത്തെ സഹായിക്കുകയും ചെയ്യുന്നു

അവൊക്കാഡോ

ആരോഗ്യകരമായ കൊഴുപ്പുകള്‍, വിറ്റാമിന്‍ ഇ, സി എന്നിവയാല്‍ സമ്പന്നമാണ് അവൊക്കാഡോ. കൊളാജന്‍ സമന്വയത്തെ പ്രോത്സാഹിപ്പിക്കുകയും യവ്വനം നിലനിര്‍ത്തുകയും പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്ന ല്യൂട്ടിന്‍, സിയാക്‌സാന്തിന്‍ തുടങ്ങിയ ആന്റിഓക്‌സിഡന്റുകള്‍ ഇതിലുണ്ട്

മഞ്ഞള്‍

മഞ്ഞളില്‍ കുര്‍ക്കുമിന്‍ അടങ്ങിയിട്ടുണ്ട്. ഇത് വാര്‍ധക്യ സംബന്ധമായ രോഗങ്ങളില്‍നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റും ആന്റി ഇന്‍ഫ്‌ളമേറ്ററി സംയുക്തവുമാണ്

ഗ്രീന്‍ ടി

ഗ്രീന്‍ ടീയില്‍ പോളിഫെനോളുകളും കാറ്റെച്ചിനികളും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുകയും മൊത്തത്തിലുള്ള ക്ഷേമം വര്‍ധിപ്പിക്കുകയും പ്രായമാകല്‍ പ്രക്രിയയെ മന്ദഗതിയിലാക്കുകയും ചെയ്യുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകളാണ്