പനി; ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

വെബ് ഡെസ്ക്

കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് പനി, ജലദോഷം എന്നിവ പതിവാണ്

ഈ സമയത്ത് ശരീരത്തിന് വേണ്ട ഊർജ്ജവും പോഷകങ്ങളും വിശ്രമവും ലഭിക്കേണ്ടത് അനിവാര്യമാണ്. അല്ലെങ്കിൽ കൂടുതൽ ക്ഷീണം അനുഭവപ്പെടാം

ദഹിക്കാന്‍ എളുപ്പമുള്ളതും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന, ശരീരത്തിന് അവശ്യ പോഷകങ്ങൾ നൽകുന്ന ഭക്ഷണങ്ങളാണ് പനിയുളളപ്പോൾ കഴിക്കേണ്ടത്

പനിക്കാലതത് ദഹിക്കാന്‍ പാടുള്ള ആഹാരങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. പനിയുള്ളപ്പോഴും രോഗം മാറിയതിന് ശേഷവും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം

പാലുൽപ്പന്നങ്ങൾ

പാസ്ചറൈസ് ചെയ്യാത്ത പാലും സമാനമായ ഉൽപ്പന്നങ്ങളും പനിയുളളപ്പോൾ ഒഴിവാക്കണം

പഞ്ചസാര ധാരാളമായി അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും

സോഡ, മിഠായി, പേസ്ട്രികൾ എന്നിവയുൾപ്പെടെ പഞ്ചസാര കൂടുതലുള്ള ഭക്ഷണങ്ങളും പാനീയങ്ങളും ഒഴിവാക്കണം. ഇവ ശരീരത്തിൻ്റെ അടിസ്ഥാന അണുബാധയെ ചെറുക്കാനുള്ള കഴിവിനെ തടസ്സപ്പെടുത്തുന്നു

ചുവന്ന മാംസം

മാസാഹാരം ദഹിക്കാൻ പ്രയാസമായതിനാൽ ഒഴിവാക്കാം

അനാരോഗ്യകരമായ ലഘുഭക്ഷണങ്ങൾ

പനിയുള്ളസമയത്ത് വറുത്തതും പൊരിച്ചതുമായ ലഘുഭക്ഷണങ്ങൾ ഒഴിവാക്കണം

സിട്രസ് പഴങ്ങൾ

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ സിട്രസ് പഴങ്ങൾ കഴിക്കുന്നത് ഒഴിവാക്കാം

കഫീൻ അടങ്ങിയ പാനീയങ്ങൾ

കാപ്പി, ചായ, എനർജി ഡ്രിങ്കുകൾ തുടങ്ങിയ കഫീൻ അടങ്ങിയ പാനീയങ്ങൾ നിർജ്ജലീകരണത്തിന് കാരണമാകുകയും ഉറക്ക രീതികളെ തടസപ്പെടുത്തുകയും ചെയ്യും

മദ്യം

ആല്‍ക്കഹോള്‍ നിങ്ങളുടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറയ്ക്കും. അതിനാല്‍ പനിക്കുമ്പോള്‍ പരമാവധി മദ്യപിക്കാതിരിക്കാം.

എരിവുള്ള ഭക്ഷണങ്ങൾ

പനിയുള്ള സമയം എരിവുള്ള ഭക്ഷണങ്ങൾ ഒഴിവാക്കണം

അസിഡിക് ഭക്ഷണങ്ങള്‍

അസിഡിക് ഭക്ഷണങ്ങള്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഇത് അസുഖം കുറയാതിരിക്കുന്നതിലേയ്ക്കും അതുപോലെ, അമിതമായി പനിക്കാനും കാരണമാകാം